ബോക്‌സ്‌ഓഫീസില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് പലതവണ തെളിയിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍. എന്നാല്‍ 2022 ല്‍ മോഹന്‍ലാലിന് അടിതെറ്റി. മോഹന്‍ലാലിന്റേതായി ഒരു സൂപ്പര്‍ഹിറ്റ് ചിത്രം പോലും ഈ വര്‍ഷം ഇറങ്ങിയിട്ടില്ല. നാല് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. രണ്ട് സിനിമകള്‍ തിയറ്ററുകളിലും രണ്ടെണ്ണം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും. തിയറ്ററുകളില്‍ റിലീസ് ചെയ്ത രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളും വന്‍ പരാജയമായി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട്, ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെ വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ എന്നിവയാണ് ഈ വര്‍ഷം മോഹന്‍ലാലിന്റേതായി റിലീസ് ചെയ്ത സിനിമകള്‍.

രണ്ട് സിനിമകളും മുതല്‍മുടക്ക് പോലും തിരിച്ചുപിടിക്കാന്‍ കഴിയാതെ വന്‍ പരാജയമായി. മോശം തിരക്കഥയും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനുള്ള ഉള്ളടക്കം ഇല്ലായ്മയുമാണ് രണ്ട് സിനിമകള്‍ക്കും തിയറ്ററുകളില്‍ തിരിച്ചടിയായത്. മോഹന്‍ലാലിന്റെ പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ രണ്ട് ചിത്രങ്ങളും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ എന്നിവയാണ് 2022 ല്‍ മോഹന്‍ലാലിന്റെതായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സിനിമകള്‍. ഈ രണ്ട് സിനിമകളും ഭേദപ്പെട്ട പ്രേക്ഷക പ്രതികരണം നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എങ്കിലും സാമ്ബത്തികമായി അത്ര വലിയ ലാഭം നേടാനും ഒ.ടി.ടി. വ്യവസായത്തിലൂടെ സാധിച്ചില്ല. ട്വല്‍ത്ത് മാനിലേയും ബ്രോ ഡാഡിയിലേയും മോഹന്‍ലാലിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. 2023 മോഹന്‍ലാല്‍ എന്ന താരത്തിന്റേയും അഭിനേതാവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനു സാക്ഷ്യംവഹിക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, എംപുരാന്‍ തുടങ്ങി ഒരുപിടി നല്ല പ്രൊജക്ടുകള്‍ മോഹന്‍ലാലിന്റേതായി 2023 ല്‍ ഒരുങ്ങുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക