2022ൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യന്‍ സിനിമ ഏതാണെന്ന് ഊഹിക്കാമോ? സംശയിക്കേണ്ട, അത് ബ്രഹ്മാസ്ത്രയാണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഒരു വര്‍ഷം കൂടി കടന്നു പോകുന്ന വേളയിലാണ് പോയ കൊല്ലം ഉപയോക്താക്കള്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞവയുടെ വിശദാംശങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

‘ഇയര്‍ ഇന്‍ സെര്‍ച്ച്‌ 2022’ ന്റെ ഫലങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യങ്ങള്‍, ഇവന്റുകള്‍, വ്യക്തിത്വങ്ങള്‍ എന്നിവയും മറ്റും ഗൂഗിള്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ മുന്നില്‍ നില്ക്കുന്നത് രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് എന്നിവര്‍ അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യാണ്. ഇന്ത്യയിലെ ട്രെന്‍ഡിങ് സേർച്ച് വിഷയമായി മാറിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗായിരുന്നു. ടി20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിൾ സേർച്ചിൽ മുന്നിട്ട് തന്നെ നിന്നു. ആഗോള കായിക ട്രെന്ഡിലും ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ് വാക്‌സീന്‍ നിയര്‍ മി എന്ന ചോദ്യമാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ‘സ്വിമ്മിങ് പൂള്‍ നിയര്‍ മി ‘, ‘വാട്ടര്‍ പാര്‍ക്ക് നിയര്‍ മി’ എന്നിവയാണ് കൂടുതല്‍ സേര്‍ച്ച്‌ ചെയ്ത മറ്റു ചോദ്യങ്ങള്‍. ‘ബ്രഹ്മാസ്ത്ര’, ബ്ലോക്ക്ബസ്റ്റര്‍ ‘കെജിഎഫ് 2’ എന്നിവ സിനിമകളാണ് യഥാക്രമം സെര്ര്‍ച്ച്‌ ലിസ്റ്റില് ഒന്നാം സ്ഥാനത്തുള്ളത്. ആഗോള ട്രെന്‍ഡിങ് മൂവി സേര്‍ച്ചിങ് പട്ടികയിലും ഇവയ്ക്ക് ഇടമുണ്ട്. ലോകമെമ്ബാടുമുള്ള ആളുകള്‍ തെരയുന്നതില് ഇന്ത്യന്‍ ഗാനങ്ങളുമുണ്ട് എന്ന വസ്തുതയുമുണ്ട്. ആദിത്യ എയുടെ ഇന്‍ഡി-പോപ്പ് നമ്ബര്‍ ‘ചാന്ദ് ബാലിയാന്‍’, തമിഴ് സൂപ്പര്‍ഹിറ്റ് ‘പുഷ്പ: ദി റൈസ്’-ലെ ‘ശ്രീവല്ലി’ എന്നിവയാണ് ആരാധകരേറെയുള്ള പാട്ടുകള്.

‘അഗ്നിപഥ് പദ്ധതി’ എന്താണെന്ന് അറിയാന് താല്പര്യമുള്ള അനവധി പേരുണ്ട്. ‘എങ്ങനെ വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം’, ‘എങ്ങനെ പിടിആര്‍സി ചലാന്‍ ഡൗണ്‍ലോഡ് ചെയ്യാം’ (പ്രൊഫഷണല്‍ ടാക്സ് റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) എന്നിവയും സെര്ച്ചിലെ ട്രെന്ര്‍ഡിങ് വിഷയങ്ങളായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക