അനധികൃത ചിട്ടി നടത്തിപ്പിലൂടെ ഗോകുലം ഗോപാലന്‍, സര്‍ക്കാരിനുണ്ടാക്കിയത് കോടിക്കണക്കിന് രൂപയുടെ നഷ്ടം. രണ്ടു ബ്രാഞ്ചുകളില്‍ അനധികൃത ചിട്ടി നടത്തിയതില്‍ മാത്രം 60 ലക്ഷം രൂപയുടെ നികുതി നഷ്ടമായി. ട്രഷറയിലേക്ക് ലഭിക്കാമായിരുന്ന കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും നഷ്ടമായി. ഗോകുലം ചിറ്റ്‌സിന്റെ കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചുകളിലേക്കും വ്യാപിക്കാമായിരുന്ന അന്വേഷണം സര്‍ക്കാര്‍ നടപടിയിലൂടെ തടസ്സപ്പെട്ടു.

കേസ് നടത്തി തുകയും പിഴയും ഈടാക്കാന്‍ സാഹചര്യമുണ്ടായിരിക്കെയാണ് മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരം കേസ് പിന്‍വിലക്കുന്നത്. രണ്ട് ബ്രാഞ്ചുകളിലെ അനധികൃത ചിട്ടി നടത്തിപ്പലൂടെ മാത്രം കോടിക്കണക്കിന് രൂപായണ് നികുതി ഇനത്തിലും പലിശയില്ലാത്ത സ്ഥിരം നിക്ഷേപ ഇനത്തിലും സര്‍ക്കാരിന് നഷ്ടമായത്. ഗോകുലം ചിറ്റ്‌സിന്റെ മറ്റു ബ്രാഞ്ചുകളിലേക്ക് കൂടി അന്വേഷണം നടത്തി അനധികൃത ചിട്ടി നടത്തിപ്പ് കണ്ടെത്താനും കോടിക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും കഴിയുമായിരുന്ന കേസാണ് മുഖ്യമന്ത്രി പിന്‍വലിച്ചുകൊടുത്തുവെന്ന് അര്‍ഥം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിപ്പ് ഇങ്ങനെ

ഒരു ലക്ഷം രൂപ സലയുള്ള ചിട്ടി നടത്തുകയാണെങ്കില്‍ സര്‍ക്കാരിലേക്ക് നികുതിയയായി അടക്കേണ്ടത് 5500 രൂപയാണ്. ചിട്ടി നടത്തുന്നവര്‍ സലക്ക് തുല്യമായ തുക ട്രഷററിയില്‍ കെട്ടിവെയക്കണം. ചിട്ടി തീര്‍ന്ന് എല്ലാവര്‍ക്കും കാശ് കൊടുത്തുകഴിഞ്ഞാലേ തുക തിരിച്ച്‌ കിട്ടൂ. തുടരുന്ന ചിട്ടിയായതിനാല്‍ അത്രയും തുക ട്രഷററിയില് എപ്പോഴുമുണ്ടാകും. ഈ രണ്ട് ബ്രാഞ്ചിന്റെ കാര്യമെടുത്താല്‍ തന്നെ പത്തുകോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ സ്ഥിര നിക്ഷേപമായി ഉണ്ടാകുമായിരുന്നു. അതും നഷ്ടമായി ചിട്ടിയില ചേരുന്ന ഉപഭോക്താക്കളുടെ ഗ്യാരണ്ടി കൂടിയാണ് ട്രഷറിയിലെ ഈ നിക്ഷേപം.

ഗോകുലം ചിറ്റ്‌സിന്റെ കൊട്ടിയം ബ്രാഞ്ചില്‍ മാത്രം ആകെ കണ്ടെത്തിയത് 2.77 കോടി രൂപയുടെ അനധികൃത ചിട്ടിയാണ്. അവിടെ മാത്രം സര്‍ക്കാരിന് നഷ്ടമായത് 15 23 500 രൂപ. ബിഷപ് ജെറോം നഗര്‍ ബ്രഞ്ചില് നടത്തിയിരുന്നത് 810 അനധികൃത ചിട്ടികളാണ്. ഒരു ചിട്ടി ഒരു ലക്ഷം രൂപയുടേതാണെന്ന് കണക്കാക്കിയാല്‍ നികുതി നഷ്ടം 44,55,000 രൂപ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക