കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാസവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഗന്ധം പരന്നു. പാചക വാതകത്തിന്റെ ഗന്ധമാണ് പരന്നത്. ഇടപ്പള്ളി, കളമശേരി, കാക്കനാട് ഭാഗങ്ങളിലാണ് ഗന്ധം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമാണ് ഗന്ധം പരന്നത്.

അര്‍ധരാത്രിയോടെ പലയിടത്തും രൂക്ഷമായി ഗന്ധം അനുഭവപ്പെട്ടു. പരിശോധനയില്‍ ഗ്യാസ് പൈപ്പുകളില്‍ ചോര്‍ച്ച വന്നതായി കണ്ടെത്തി. അപകടകരമായ വാതകമല്ല ചോര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം .ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസിന്റെ പൈപ്പ്‌ലൈനിലാണ് ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടെന്നും ഇതിന് മുന്‍പ് ഇങ്ങനെ അനുഭവം ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. അപകടകരമായ സ്ഥിതിയല്ലെന്ന് കമ്ബനി വ്യക്തമാക്കി. എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ മനസിലാക്കാനായി ഒരു ഗന്ധം ചേര്‍ക്കാറുണ്ട്. അതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തകരാറാണിതെന്നാണ് വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക