2023 -24 സാമ്ബത്തിക വര്‍ഷം ആരംഭിക്കുകയാണ്. ബാങ്കുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പലര്‍ക്കും ചെയ്യാനുണ്ടാകും. ബാങ്കുകളില്‍ എത്തുന്നതിന് മുന്‍പ് തീര്‍ച്ചയായും ബാങ്ക് അവധികള്‍ കുറിച്ച്‌ അറിഞ്ഞിരിക്കണം. കാരണം ഏപ്രില്‍ മാസത്തില്‍ നിരവധി അവധികളുണ്ട്. വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ മൊത്തം 12 ദിവസത്തേക്ക് ഏപ്രിലില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കും. അതിനാല്‍ ഏപ്രില്‍ മാസത്തില്‍ ബാങ്കുകളില്‍ എത്തുന്നവര്‍ ഈ അവധി ദിവസങ്ങള്‍ അനുസരിച്ച്‌ ബാങ്ക് ഇടപാടുകള്‍ ആസൂത്രണം ചെയ്യുക.

ഏപ്രില്‍ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏപ്രില്‍ 1: ഈ ദിവസം, ഇന്ത്യയിലെ എല്ലാ ബാങ്കുകളും അവരുടെ വര്‍ഷാവസാന ക്ലോസിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടച്ചിരിക്കും, അതില്‍ മുന്‍ സാമ്ബത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍, ബാലന്‍സ് ഷീറ്റുകള്‍, മറ്റ് സാമ്ബത്തിക പ്രസ്താവനകള്‍ എന്നിവ പരിശോധിക്കും.

ഏപ്രില്‍ 2: ഞായർ

ഏപ്രില്‍ 7: ദുഃഖവെള്ളി

ഏപ്രില്‍ 8: രണ്ടാം ശനി

ഏപ്രില്‍ 9: ഞായർ

ഏപ്രില്‍ 14: ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 15: വിഷു

ഏപ്രില്‍ 16: ഞായർ

ഏപ്രില്‍ 21: ഈദ്-ഉല്‍-ഫിത്തര്‍

ഏപ്രില്‍ 22: നാലാം ശനി

ഏപ്രില്‍ 23: ഞായർ

ഏപ്രില്‍ 30: ഞായർ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക