ഭരണ നടത്തിപ്പിനുള്ള സര്‍ക്കാര്‍ സ്ഥിരം സംവിധാനങ്ങള്‍ നിലനില്‍ക്കെ 2022- 23 വര്‍ഷത്തില്‍ പരാതി പരിഹാരത്തിന് മുഖ്യമന്ത്രി ചെലവിട്ടത് 1.56 കോടി രൂപ. 2017-18 വര്‍ഷത്തില്‍ 50 ലക്ഷം രൂപയായിരുന്നു. ഭരണത്തില്‍ പരാതികള്‍ കൂടിയെന്ന് സമ്മതിക്കണം അതല്ലെങ്കില്‍ ഭരണത്തില്‍ ധൂര്‍ത്ത് കൂടി. പിണറായി സര്‍ക്കാര്‍ അഭിമാന പരിപാടിയായി അവതരിപ്പിച്ച നവകേരള സദസ്സില്‍ ലഭിച്ച പരാതികളുടെ പരാതിക്കെട്ടുകള്‍ പരിഹരിക്കാതെ കിടക്കുമ്ബോഴാണ് ഈ കണക്ക്.

വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്ബൂതിരിക്ക് ഫിനാന്‍സ് (ബജറ്റ് വിഭാഗം-ഡി) നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങള്‍.ഭരണ സംവിധാനത്തിന് ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം അത് വകുപ്പ് തലവന്മാര്‍ റിപ്പോര്‍ട്ടുചെയ്യുന്നതനുസരിച്ച്‌ നിയമിക്കുന്നുണ്ട്. അവര്‍ക്ക് ശമ്ബളയിനത്തിലുള്ള ചെലവിന് പുറമേയാണ് ഈ അധികച്ചെലവ്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ 2016 ജൂണില്‍ ജീവനക്കാരുടെ എണ്ണം 11. ഇത് ജനുവരി 2024 ആയപ്പോള്‍ 49 ആയി. സാങ്കേതിക സംവിധാനങ്ങളടക്കം സൗകര്യങ്ങള്‍ കൂടിയകാലത്താണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെലവിന്റെ കണക്കുകള്‍ ഇങ്ങനെ: 2018-19: 91.56 ലക്ഷം, 2019-20: 1.16 കോടി,2020-21: 51.68 ലക്ഷം, 2021-22: 1.44 കോടി, 2023-24: ലഭ്യമായിട്ടില്ല

പരാതികളില്‍ എത്രയെണ്ണത്തിന് പരിഹാരമുണ്ടായി എന്നന്വേഷിച്ചാല്‍ കണക്കുകള്‍ ഇങ്ങനെ: 2016 മെയ് മുതല്‍ 2024 ജനുവരി അഞ്ചുവരെ ലഭിച്ച 5,48,391 പരാതികളില്‍ 5,44,416 ല്‍ നടപടിയെടുത്തുവെന്ന് വിവരാവകാശ രേഖ. ബാക്കിയുള്ള 3975 എണ്ണത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. അതേസമയം വര്‍ഷം തിരിച്ചുള്ള പരാതികളുടെ എണ്ണവും തീര്‍പ്പാക്കിയതും https://cmo.kerala.gov.in/ പോര്‍ട്ടലില്‍ ലഭ്യമല്ലെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.

അതേസമയം പരാതി പരിഹാരമല്ല, പരാതി കൈമാറ്റം മാത്രമാണ് സെല്ലില്‍ നടക്കുന്നതെന്ന് ഗോവിന്ദന്‍ നമ്ബൂതിരി പറയുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ പരിശോധനയില്‍, പരാതിക്കാരന് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ കുറിച്ച്‌ കൃത്യമായി മറുപടിയൊന്നും നല്‍കാറില്ലെന്ന് വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക