നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവേ സ്റ്റേജിലേക്ക് ഓടിക്കയറാൻ യുവാവിന്റെ ശ്രമം. നവകേരള സദസ്സ് കേരളത്തിലെ ഏതെങ്കിലും മുന്നണിക്കോ പാര്‍ട്ടിക്കോ എതിരായതോ അനുകൂലമായതോ ആയ പരിപാടിയല്ലെന്ന് മുഖ്യമന്ത്രി പറയവേ ‘അല്ല, അല്ല’ തുടങ്ങിയ വാക്കുകള്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാള്‍ സ്റ്റേജിലേക്ക് കയറാൻ ശ്രമിച്ചത്.ഉടൻതന്നെ പോലീസും മുഖ്യമന്ത്രിയുടെ സുരക്ഷാസേനയും ഇടപെട്ട് ഇയാളെ വേദിക്കരികില്‍നിന്ന് മാറ്റി.

ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുണ്ട്.അതിനിടെ യുഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ നീക്കമാണ് വേദിക്കരികില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക