
ഇടുക്കി: തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ അനധികൃതമായി പ്രവര്‍ത്തിച്ച മസാജ് സെന്‍ററില്‍ പോലീസ് റെയ്ഡ്. മസാജിനെത്തിയ മുട്ടം സ്വദേശികളായ യുവാക്കളും ജോലിക്കാരായ യുവതികളും ഉള്‍പ്പെടെ അഞ്ച് പേരെ പിടികൂടി. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി പോലീസ് പറഞ്ഞു.
തൊടുപുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ മാത്രം അകലെയുള്ള ലാവ ബ്യൂട്ടി പാര്‍ലറിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. ബ്യൂട്ടി പാര്‍ലറെന്ന പേരില്‍ മസാജ് സെന്‍ററും അതുവഴി അനാശാസ്യ പ്രവര്‍ത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്. പാര്‍ലറിന്‍റെ ഉടമ ഒളിവില്‍ പോയിരിക്കുകയാണ്. ഇവിടേക്ക് ധാരാളം ഇടപാടുകാര്‍ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം ലാവ ബ്യൂട്ടി പാര്‍ലറിലെത്തിയത്.