കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇയെ സസ്‌പെന്‍ഡ് ചെയ്ത് ദക്ഷിണ റെയില്‍വേ. ടിക്കറ്റില്ലെന്ന് ആരോപിച്ച്‌ യുവതിയെ ട്രെയിനില്‍ നിന്നും ഇയാള്‍ പുറത്തിറക്കിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. തന്റെ പക്കല്‍ ടിക്കറ്റുണ്ടെന്ന് യുവതി വ്യക്തമാക്കിയെങ്കിലും ഇയാള്‍ അവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ടിക്കറ്റുണ്ടെന്നും താന്‍ പോലീസിനെ വിളിക്കുമെന്നും യുവതി പറയുമ്ബോള്‍ ഇതെന്റെ ജോലിയാണെന്നാണ് ടിടിഇ വാദിക്കുന്നത്. ആരെ വേണമെങ്കിലും വിളിച്ചോ എന്നും പെട്ടെന്ന് ടിക്കറ്റ് കാണിച്ചിട്ട് പോകാനും ഇയാള്‍ ആക്രോശിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ പതറിപ്പോയ യുവതി കരഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം സഹയാത്രികര്‍ യുവതിക്കൊപ്പം നിന്നു. ഇവരെ ശകാരിച്ച്‌ നടന്നു പോകാന്‍ ശ്രമിച്ച ടി.ടി.ഇയെ സഹയാത്രികര്‍ ഷര്‍ട്ടിന് പിടിച്ച്‌ തിരികെ കൊണ്ടു വരുന്നതും വിഡിയോയില്‍ കാണാം. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക