കൂടുതല്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിരവധി പാസഞ്ചര്‍ കാറുകള്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കാന്‍ കാത്തിരിക്കുകയാണ് പല പ്രമുഖ കാര്‍ നിര്‍മ്മാതാക്കളും. 2023 ഫെബ്രുവരിയില്‍ നിസാന്‍ കിക്ക്‌സ്, ഹോണ്ട ജാസ്, ഹോണ്ട WR-V, ഹ്യുണ്ടായി കോന എന്നിവയുടെ സീറോ യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ജാസ് പ്രീമിയം ഹാച്ച്‌ബാക്കും WR-V കോംപാക്‌ട് ക്രോസ്‌ഓവറും ഹോണ്ട പിന്‍വലിക്കുകയാണ് എന്നത് ഒരു രഹസ്യമല്ല. വര്‍ഷങ്ങളായി കാര്യമായ അപ്‌ഡേറ്റുകളൊന്നുമില്ലാതെ വിപണിയില്‍ തുടരുന്ന മോഡലാണ് ജാസ്. കുറച്ച്‌ നാള്‍ മുമ്ബ് ഒരു ജനറേഷന്‍ അപ്‌ഗ്രേഡ് ലഭിച്ചു എങ്കിലും ജാസിന്റെ വില്‍പ്പയിലും മറ്റും വലിയ മാറ്റം കൊണ്ടുവരാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018 -ന്റെ തുടക്കത്തിലാണ് WR-V അവതരിപ്പിച്ചത്. വര്‍ഷങ്ങളായി മാന്യമായ വില്‍പ്പന കൈവരിച്ചിരുന്ന WR-V -യും വിപണിയില്‍ നിന്ന് ഹോണ്ട പിന്‍വലിക്കുകയാണ്. WR-V -ക്ക് ഒരു പകരക്കാരനെ ലഭിക്കില്ലെങ്കിലും, വരും മാസങ്ങളില്‍ ഹോണ്ട ഒരു പുതിയ മിഡ് സൈസ് എസ്‌യുവി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ അമേസ്, സിറ്റി സെഡാനുകള്‍ മാത്രം വില്‍ക്കുന്ന ഹോണ്ട, 2022 ഫെബ്രുവരിയിലെ 7,187 യൂണിറ്റുകളുടെ വില്‍പ്പയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 2023 ഫെബ്രുവരിയില്‍ 15 ശതമാനം ഇടിവോടെ മൊത്തം 6,086 യൂണിറ്റ് വില്‍പ്പന മാത്രമാണ് നേടിയത്.

1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനുകള്‍ നിസാന്‍ ഉപേക്ഷിച്ചതോടെ കിക്ക്‌സും നിര്‍ത്തേണ്ടി വന്നു.റെനോ നിസാന്‍ കൂട്ടുകെട്ടില്‍ ഇപ്പോള്‍ ലഭ്യമായ ഏക എഞ്ചിന്‍ 1.0 ലിറ്റര്‍ ത്രീ-പോട്ട് പെട്രോള്‍ യൂണിറ്റാണ്. ഇത് NA, ടര്‍ബോ രൂപത്തില്‍ വിപണിയില്‍ എത്തുന്നു. കിക്ക്‌സ് B0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, നലവില്‍ CMF-B ആര്‍ക്കിടെക്ചര്‍ പ്രാദേശികവല്‍ക്കരിക്കുന്നതിന് റെനോ-നിസാന്‍ സഖ്യം വലിയ സമയം നിക്ഷേപിക്കുന്നതിനാല്‍ ഭാവി മോഡലുകള്‍ക്കായി ഈ B0 പ്ലാറ്റ്ഫോം ഉപയോഗിക്കില്ല.

പുതുക്കിയ പ്ലാറ്റ്ഫോമില്‍ ഡസ്റ്ററിന്റെ പുതുതലമുറ മോഡലും, ഒരു ഇലക്‌ട്രിക് വാഹനവും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. നിസാനും ഇന്ത്യന്‍ വിപണയ്ക്കായി കാഷ്കായ്, ജൂട്ട് തുടങ്ങിയ വിവിധ അന്താര്ഷ്ട്ര മോഡലുകളും പരിഗണിക്കുന്നുണ്ട്. പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് ഇരു നിര്‍മ്മാതാക്കളും.

ഹ്യുണ്ടായി കോന ഇവിയും ഫെബ്രുവരിയില്‍ ഒരു യൂണിറ്റ് വില്‍പ്പന പോലും നേടിയില്ല എന്നതും വളരെ നിരാശജനകമായ കാര്യമാണ്. 2022 ഡിസംബറില്‍, ദക്ഷിണ കൊറിയന്‍ ഓട്ടോ മേജര്‍ ആഗോള വിപണികള്‍ക്കായി പുതിയ കോന അനാച്ഛാദനം ചെയ്‌തു, അതിന്റെ ഇലക്‌ട്രിക് ആവര്‍ത്തനം ഈ വര്‍ഷാവസാനം ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.അകത്തും പുറത്തും നിരവധി പരിഷ്‌ക്കരണങ്ങളോടെയാവും പുതുക്കിയ മോഡല്‍ എത്തുക. സിംഗിള്‍ ചാര്‍ജില്‍ 500 കിലോമീറ്ററിനടുത്ത് ഡ്രൈവിംഗ് റേഞ്ചാണ് നിര്‍മ്മാതാക്കള്‍ ഇതില്‍ അവകാശപ്പെടുന്നത്. വരും മാസങ്ങളില്‍ ഇവിയുടെ മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക