സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനത്തിലേക്ക് കടക്കുമ്ബോള്‍ പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ചെറിയ ആശ്വാസമുണ്ട്. നിരവധി വാഹന നിര്‍മാതാക്കള്‍ സാമ്ബത്തിക വര്‍ഷാവസാനം കിടിലന്‍ ഓഫറുകളുമായി രംഗത്തുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ബിഎസ് VI ആദ്യ ഘട്ടം പാലിക്കുന്ന വാഹനങ്ങളും 2022 മോഡല്‍ കാറുകളും ഇപ്പോള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനാകും. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ ഒരാളായ ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ വില്‍പ്പനയില്‍ മികച്ച്‌ നില്‍ക്കുന്നുണ്ട്.

2023 ഫെബ്രുവരി മാസത്തില്‍ ബ്രാന്‍ഡ് 79,705 യൂണിറ്റ് വിറ്റഴിച്ച്‌ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോള്‍, വിപണി വിഹിതം കൂട്ടുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോര്‍സ് അതിന്റെ ലൈനപ്പില്‍ ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസ് ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 65000 രൂപ വരെ ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ ടാറ്റ കാറുകള്‍ സ്വന്തമാക്കാം. വിവധ ടാറ്റ മോഡലുകളുടെ ഓഫറുകള്‍ വിശദമായി നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടാറ്റ ടിയാഗോ: ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്‌ബാക്ക് മോഡലിന് ടാറ്റ മോട്ടോര്‍സ് 40,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഹാച്ച്‌ബാക്കിന്റെ 2022 CNG വേരിയന്റുകളില്‍ മാത്രമേ ഈ ഡിസ്‌കൗണ്ടില്‍ ലഭ്യമാകുന്നുള്ളൂ. 2022 മോഡല്‍ പെട്രോള്‍ വേരിയന്റുകള്‍ 35,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ സ്വന്തമാക്കാം.

നിങ്ങള്‍ പഴയ മോഡല്‍ വേണ്ട ഈ വര്‍ഷം ഇറങ്ങിയ കാര്‍ തന്നെ വേണമെന്ന നിലപാടില്‍ ആണെങ്കിലും നിരാശ വേണ്ട. ടാറ്റ ടിയാഗോ ഹാച്ച്‌ബാക്കിന്റെ 2023 മോഡലുകളാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ CNG വേരിയന്റില്‍ ആഭ്യന്തര നിര്‍മാതാവ് 30,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോള്‍ വേരിയന്റുകളില്‍ 25,000 രൂപ വരെയും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തങ്ങള്‍ക്കിഷ്ടപ്പെട്ട വേരിയന്റ് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു.

നിങ്ങള്‍ പഴയ മോഡല്‍ വേണ്ട ഈ വര്‍ഷം ഇറങ്ങിയ കാര്‍ തന്നെ വേണമെന്ന നിലപാടില്‍ ആണെങ്കിലും നിരാശ വേണ്ട. ടാറ്റ ടിയാഗോ ഹാച്ച്‌ബാക്കിന്റെ 2023 മോഡലുകളാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ CNG വേരിയന്റില്‍ ആഭ്യന്തര നിര്‍മാതാവ് 30,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോള്‍ വേരിയന്റുകളില്‍ 25,000 രൂപ വരെയും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തങ്ങള്‍ക്കിഷ്ടപ്പെട്ട വേരിയന്റ് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു.

ടാറ്റ ടിഗോര്‍: 2023 മോഡല്‍ ഇയര്‍ ടിഗോറിന്റെ CNG, പെട്രോള്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 30,000 രൂപയും 25,000 രൂപയുമാണ് ടാറ്റ മോട്ടോര്‍സ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. 2022 മോഡല്‍ കാര്‍ തെരഞ്ഞെടുക്കുമ്ബോള്‍ ഡിസ്‌കൗണ്ട് കുറച്ച്‌ കൂടുന്നുണ്ട്. ടാറ്റ ടിഗോര്‍ സെഡാന്റെ 2022 മോഡല്‍ ഇയര്‍ CNG, പെട്രോള്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 45,000 രൂപയും 40,000 രൂപയും വരെയാണ് നിര്‍മാതാക്കള്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ ആള്‍ട്രോസ്: DCA മോഡലുകള്‍ ഒഴികെയുള്ള ടാറ്റ ആള്‍ട്രോസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ബ്രാന്‍ഡ് 20,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആള്‍ട്രോസ് ഹാച്ച്‌ബാക്കിന്റെ DCA വകഭേദങ്ങള്‍ 25,000 രൂപയുടെ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. കാറിന്റെ ഡീസല്‍ വേരിയന്റുകള്‍ 25,000 രൂപയുടെ ആനുകൂല്യത്തില്‍ സ്വന്തമാക്കാനാകും. അതേസമയം തന്നെ 2022 മോഡല്‍ ആള്‍ട്രോസിന് ഇതിലും മികച്ച ഓഫറുകള്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഹാച്ച്‌ബാക്കിന്റെ 2022 മോഡല്‍ DCA വേരിയന്റുകള്‍ക്ക് 30,000 രൂപയാണ് ഓഫര്‍. അതേസമയം ഡീസല്‍ വേരിയന്റുകള്‍ക്ക് 35,000 രൂപയുടെ ആനുകൂല്യങ്ങളുണ്ട്.

ടാറ്റ ഹാരിയര്‍ / സഫാരി: ടാറ്റയുടെ മുന്‍നിര സ്‌പോര്‍ട് യൂടിലിറ്റ് വെഹിക്കിളുകളായ ഹാരിയറിനും സഫാരിക്കും ഈ മാസം ഓഫറുകളുണ്ട്. സ്റ്റോക്കുള്ള 2022 മോഡല്‍ ഹാരിയര്‍, സഫാരി എസ്‌യുവികളുടെ എല്ലാ വേരിയന്റുകളിലും ടാറ്റ മോട്ടോര്‍സ് 65,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. പുതുവര്‍ഷം ഇറങ്ങിയ എസ്‌യുവി ഇരട്ടകള്‍ വാങ്ങുമ്ബോള്‍ 35,000 രൂപയുടെ ആനുകൂല്യം നേടാം. അടുത്തിടെ ബിഎസ് VI ഘട്ടം II മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിപണിയിലെത്തിയ മോഡലുകള്‍ക്കും കിഴിവുകളുണ്ട്.

റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന ഏറ്റവും പുതിയ ഹാരിയറിനും സഫാരിക്കും 25,000 രൂപയാണ് ആനുകൂല്യം. മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ മാര്‍ച്ച്‌ മാസത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ കുതിപ്പുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എങ്കിലും സ്ഥലം, ഡീലര്‍ഷിപ്പ്, സ്റ്റോക്കിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ച്‌ ഈ ഓഫറുകള്‍ വ്യത്യാസപ്പെടാം. അതിനാല്‍ തന്നെ ടാറ്റയുടെ മാര്‍ച്ച്‌ മാസത്തെ ഏറ്റവും പുതിയ ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അടുത്തുള്ള ടാറ്റ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക