സ്മാർട്ട് ഫോൺ വാങ്ങാന്‍ കാത്തിരിക്കുന്നവരില്‍ ആവേശം സൃഷ്ടിച്ചുകൊണ്ട് ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവും ഓഫറുകളുമാണ് ബിഗ് സേവിങ്സ് ഡേ സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാര്‍ട്ട് എല്ലാ വര്‍ഷവും വാഗ്ദാനം ചെയ്യാറുള്ളത്. അ‌തിനാല്‍ത്തന്നെ ഉപയോക്താക്കള്‍ ഏറെ ആഹ്ലാദത്തിലാണ്.

സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാന്‍ ഏറ്റവും അ‌നുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കള്‍ വിലയിരുത്തുന്നത്. നിലവില്‍ ഹോളിയുമായി ബന്ധപ്പെട്ടുള്ള ഓഫര്‍ സെയില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്നുണ്ട്. ഇത് അ‌വസാനിക്കും മുമ്ബെയാണ് ഏറ്റവും പ്രധാന ഓഫര്‍ സെയിലുകളിലെന്നിന്റെ തീയതി ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാര്‍ച്ച്‌ 11 മുതല്‍ 15 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍ നടക്കുക എന്നാണ് കമ്ബനി അ‌റിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലസ് അംഗങ്ങള്‍ക്കായി ബിഗ് സേവിങ് ഡേയ്‌സ് വില്‍പ്പന ഒരു ദിവസം നേരത്തെ, അ‌തായത് മാര്‍ച്ച്‌ 10 ന് ആരംഭിക്കുമെന്നും ഫ്ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്ലസ് അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പതിവ് ഫ്ലിപ്പ്കാര്‍ട്ട് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നു എന്നകാര്യം ശ്രദ്ധേയമാണ്. സൗജന്യ ഡെലിവറി, ഡിസ്കൗണ്ടുകള്‍ എന്നിങ്ങനെ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ പരിഗണന ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ പ്ലസ് അംഗങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്. ഇത്തവണത്തെ ബിഗ് സേവിങ് ഡേയ്സ് സെയിലിന്റെ ബാങ്ക് ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബിഗ് സേവിങ് ഡേയ്‌സ് സെയിലില്‍ ലഭ്യമാകുന്ന ചില മികച്ച ഡീലുകള്‍:

സാംസങ് ഗാലക്സി എസ്21 എഫ്‌ഇ: ഫ്ലിപ്പ്കാര്‍ട്ട് ടീസര്‍ അനുസരിച്ച്‌, ഗാലക്‌സി എസ് 21 എഫ്‌ഇ (Samsung Galaxy S21 FE ) 12,990 രൂപയ്ക്ക് ബിഗ് സേവിങ് ഡേയ്‌സ് സെയിലില്‍ ലഭ്യമാകും. എന്നാല്‍ ചില വ്യവസ്ഥകള്‍ക്കും വിധേയമായിട്ടാകും ഈ വിലയില്‍ എസ്21 എഫ്‌ഇ വാങ്ങാന്‍ സാധിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഫ്ലിപ്പ്കാര്‍ട്ട് വരുംദിവസങ്ങളില്‍ വെളിപ്പെടുത്തും.

റെഡ്മി നോട്ട് 12 പ്രോ+ 5ജി:

ഓഫര്‍ സെയിലില്‍ മികച്ച വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് പരിചയപ്പെടുത്തിയിരിക്കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ആണ് റെഡ്മി നോട്ട് 12 പ്രോ+ 5ജി (Redmi Note 12 Pro+ 5G). ഈ സ്മാര്‍ട്ട്ഫോണിന്റെ വിലയില്‍ ഡിസ്കൗണ്ട് ഉണ്ടാകുമെന്ന് ടീസര്‍ വെളിപ്പെടുത്തുന്നു. ഡിസ്‌കൗണ്ട് ഓഫറിന് പുറമേ, ബാങ്ക് ഓഫറും ലഭ്യമാകും.

നത്തിങ് ഫോണ്‍

ബിഗ് സേവിങ് ഡേയ്‌സ് സെയിലില്‍ ഫ്ലിപ്പ്കാര്‍ട്ട് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തിരിക്കുന്ന മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ ആണ് നത്തിങ് ഫോണ്‍ (1). അന്തിമ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 30,000 രൂപയില്‍ താഴെ വിലയ്ക്ക് ഫോണ്‍ ലഭ്യമാകുമെന്ന് ടീസര്‍ വെളിപ്പെടുത്തുന്നു. കൃത്യമായ കിഴിവ് വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിള്‍ പിക്സല്‍ 7: ഗൂഗിളിന്റെ പിക്സല്‍ 7 സ്മാര്‍ട്ട്ഫോണ്‍ 50,000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ സാധിക്കും എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് സൂചന നല്‍കിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് 59,999 രൂപ പ്രാരംഭ വിലയില്‍ ആണ് പിക്സല്‍ 7 അവതരിപ്പിച്ചത്. പിക്സല്‍ 7 പ്രോയ്ക്കും ഓഫര്‍ സെയിലില്‍ ഡിസ്കൗണ്ട് ലഭിക്കും. കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഐഫോണ്‍ 14 സീരീസ്: ബിഗ് സേവിങ് ഡേയ്‌സ് സെയിലില്‍ ഐഫോണ്‍ 14 സീരീസ് ഡിസ്‌കൗണ്ടില്‍ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തി. കൃത്യമായ ഡിസ്കൗണ്ട് ഓഫറുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ 70000 രൂപയില്‍ താഴെ ഫോണുകള്‍ ലഭ്യമാകുമെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. ബാങ്ക് ഓഫറുകളും ഉണ്ടാകും. വിശദാംശങ്ങള്‍ അ‌ധികം വൈകാതെ വെളിപ്പെടുത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക