ഒരു ഫോണ്‍ എടുക്കാന്‍ ആലോചിക്കുമ്ബോള്‍ അതിന്റെ സവിശേഷതകള്‍ എല്ലാം നോക്കിയാണ് നമ്മള്‍ ഒരെണ്ണം ചൂസ് ചെയ്യുന്നത്. പ്രോസസ്സര്‍ തുടങ്ങി ബാറ്ററി ബാക്കപ്പ് വരെ ഒരുപാട് കാര്യങ്ങള്‍ നോക്കിയ ശേഷമാണ് ഫോണ്‍ സെലക്‌ട് ചെയ്യുന്നത്. അതില്‍ തന്നെ ബാറ്ററി ബാക്കപ് ആയിരിക്കും എല്ലാവരും പ്രധാനമായും നോക്കുന്നത്. എല്ലാവരെയും ആശങ്കപ്പെടുത്തുന്ന കാര്യവും ബാറ്ററി തന്നെയാണ്. എത്ര ബാറ്ററി ബാക്കപ്പ് നോക്കി എടുത്താലും ഫോണ്‍ ചാര്‍ജ് വേഗം കുറയുന്നത് ഒരു പ്രശ്നമായി പലരും പറയാറുണ്ട്. എന്നാല്‍ അതിനുള്ള കാരണം കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം.

നമ്മുടെ സ്‌മാര്‍ട്ട്‌ഫോണുകളിലുള്ള ചില ആപ്പുകളാണ് ഫോണിലെ ചാര്‍ജ് വേഗം തീരാന്‍ കാരണം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള നിരവധി മികച്ച ആപ്പുകള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ആപ്പുകള്‍ അവര്‍ ഡൗണ്‍ലോഡും ചെയ്യാറുണ്ട്. എന്നാല്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ ആപ്പുകളും ഫോണിന് നല്ലതല്ല. ചില ആപ്പുകള്‍ നമ്മുടെ സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി കപ്പാസിറ്റി ഇല്ലാതാക്കുന്നു. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി ഏറ്റവും കൂടുതല്‍ കളയുന്നതെന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാറ്ററി അതിവേഗം ചോർത്തുന്ന ആപ്പുകൾ

1) Fitbit
2) Uber
3) Skype
4) Facebook
5) Airbnb 6) Instagram
7) Tinder
8) Bumble
9) Snapchat
10 ) WhatsApp

ഈ പത്ത് ആപ്പുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി നഷ്ടപ്പെടുന്നതിന് ഈ ആപ്പുകള്‍ ഉപയോഗിക്കണമെന്നില്ല. അധികം ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും ഇവ ഫോണ്‍ ചാര്‍ജ് തീര്‍ക്കും. ചില ഡേറ്റിങ് ആപ്പുകളും ഫോണ്‍ ബാറ്ററി ഇല്ലാതാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക