2023 മാര്‍ച്ച്‌ മാസത്തേക്കായി ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിയ്ക്കുകയാണ് മഹീന്ദ്ര. ഇതുവരെ ഓഫറൊന്നുമില്ലാതിരുന്ന ഥാറിനെ വരെ മഹീന്ദ്ര പ്രഖ്യാപനത്തിനു കീഴില്‍ കൊണ്ടു വന്നിട്ടുണ്ട്. ഥാര്‍ 4×4, ബൊലേറോ, ബൊലേറോ നിയോ, മറാസോ, XUV300 തുടങ്ങിയ മോഡലുകളിലെല്ലാമാണ് മഹീന്ദ്ര പുത്തന്‍ പുതിയ ഡിസ്‌കൗണ്ട് ഓഫറുകള്‍ അണിനിരത്തിയിരിക്കുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ ബിഎസ്-VI മലീനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടവും RDE എമിഷന്‍ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കുക എന്ന പദ്ധതികൂടിയുണ്ട് ഇതിനു പിന്നില്‍. ഇത്തരം മോഡലുകളിലാണ് ഇപ്പോള്‍ കിഴിവുകള്‍ അണിനിരത്തിയിരിക്കുന്നതും. ക്യാഷ് ഡിസ്‌കൗണ്ടുകള്‍ മുതല്‍ സൗജന്യ ആക്സസറികള്‍ പോലുള്ള വൈവിധ്യമാര്‍ന്ന കിഴിവുകളും ആനുകൂല്യങ്ങളുമാണ് മാര്‍ച്ച്‌ മാസത്തില്‍ മഹീന്ദ്ര ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫർ വിശദാംശങ്ങൾ ( മോഡൽ തിരിച്ച് ) ചുവടെ വായിക്കാം:

ബൊലേറോ: ബൊലേറോയുടെ എല്ലാ വകഭേദങ്ങള്‍ക്കും 22,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് ഓഫറുകള്‍ ലഭിക്കുക. എംയുവിയുടെ ടോപ്പ് എന്‍ഡ് B6(O) വേരിയന്റിന് 15,000 രൂപ വിലമതിക്കുന്ന ഒറിജിനല്‍ ആക്സസറികളും സ്വന്തമാക്കാം. ക്യാഷ് ഡിസ്‌കൗണ്ട് 45,000 രൂപ ലഭിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. അതേസമയം ബൊലേറോ നിയോയില്‍ 37,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്; 12,000 രൂപ വരെ വിലയുള്ള ആക്സസറികളും സ്വന്തമാക്കാനാവും.

ഥാർ: ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ഥാറിന്റെ 4×4 വേരിയന്റിലും കിടിലന്‍ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. എസ്യുവിയുടെ പെട്രോള്‍, ഡീസല്‍ പതിപ്പിന് 60,000 രൂപയുടെ സൗജന്യ ആക്സസറികളാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ലഭ്യമായ ആക്സസറികളില്‍ ബ്ലാക്ക് ആക്സന്റ് ട്രിം പീസുകള്‍, സീറ്റ് കവറുകള്‍, ഓഡിയോ ഉപകരണങ്ങള്‍, ടോവിംഗ് സ്ട്രാപ്പുകള്‍, റിക്കവറി ട്രാക്കുകള്‍, കൂടാതെ 4 ആളുകള്‍ക്ക് താമസിക്കാനാവുന്ന ടെന്‍ഡ് എന്നിവയാണ് വാഹനത്തിനൊപ്പം കമ്ബനി ഒരുക്കിയിട്ടുള്ളത്.

XUV300: മഹീന്ദ്രയുടെ ജനപ്രിയനായ XUV300 കോംപാക്‌ട് എസ്യുവിയില്‍ മൊത്തം 22,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും തെരഞ്ഞെടുത്ത വേരിയന്റുകളില്‍ 10,000 രൂപയുടെ ആക്സസറികളും മാര്‍ച്ച്‌ മാസത്തില്‍ ലഭ്യമാവും. W4 വേരിയന്റിന് 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ നിന്നാണ് ഓഫറുകള്‍ ആരംഭിക്കുന്നത്. മോഡലിന്റെ ടോപ്പ് എന്‍ഡ് W8 സണ്‍റൂഫ് പതിപ്പിന് 22,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ അധിക സൗജന്യ ആക്സസറികളും ലഭിക്കും. അതേസമയം 130 bhp കരുത്തുള്ള XUV300 ടര്‍ബോ സ്‌പോര്‍ട്ട് പതിപ്പിന് 10,000 രൂപ വിലമതിക്കുന്ന ആക്സസറികള്‍ക്ക് പുറമെ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.2 ലിറ്റര്‍ T-GDi ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും വകഭേദങ്ങളുമാണ് XUV300 എസ്യുവി അവതരിപ്പിക്കുന്നത്.

മഹീന്ദ്ര മറാസോ: മറാസോ എംപിവിയില്‍ മൊത്തം 27,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഒരുക്കിയിട്ടുള്ളത്. കാറിന്റെ M2+, M4+ വേരിയന്റുകള്‍ക്ക് 27,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. എന്നിരുന്നാല്‍ ടോപ്പ് എന്‍ഡ് M6+ പതിപ്പിന് 20,000 രൂപ കിഴിവ് മാത്രമേ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനാവൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക