ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളെയും കമ്ബ്യൂട്ടറുകളെയും ബാധിക്കുന്ന മാല്‍വെയറുകള്‍ നീക്കം ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്‍റെ സൈബര്‍ സ്വച്ഛതാ കേന്ദ്ര പോര്‍ട്ടല്‍ സൗജന്യ ബോട്ട് രംഗത്തിറക്കി. ഇതെക്കുറിച്ച്‌ ഉപയോക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താൻ എസ്‌എംഎസ് നോട്ടിഫിക്കേഷനുകളും അയച്ചു തുടങ്ങിയിട്ടുണ്ട്.csk.gov.in എന്ന പോര്‍ട്ടലില്‍ നിന്നാണ് ബോട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുന്നത്.

“Stay Cyber Safe! To protect your device from botnet infections and malware, the Government of India, through CERT-In, recommends downloading the ‘Free Bot Removal Tool’ at csk.gov.in.”എന്നൊരു സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് എസ്‌എംഎസ് മുഖേന ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎസ്‌ബി പ്രതിരോധ് (USB Pratirodh), ആപ്പ്‌സംവിദ് (AppSamvid) എന്നീ ആപ്ലിക്കേഷനുകളും സിഎസ്‌കെ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻസ്റ്റാൾ ചെയ്യേണ്ടത് എങ്ങനെ

http://www.csk.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക | ഹോം പേജിലെ മെയിൻ മെനുവിൽ നിന്ന് സെക്യൂരിറ്റി ടൂൾസ് സെലക്ട് ചെയ്യുക | ഓപ്പൺ ആയി വരുന്ന ഓപ്ഷനുകളിൽ ഫ്രീ ബോട്ട് റിമൂവൽ ടൂൾ ഫോർ ആൻഡ്രോയ്ഡ് സെലക്ട് ചെയ്യുക | നിങ്ങൾ പ്ലേസ്റ്റോറിലേക്ക് റീ ഡയറക്റ്റ് ചെയ്യപ്പെടും | അവിടെനിന്ന് ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്തു ഉപയോഗിക്കാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക