ഷോപ്പിങില്‍ ഒരു 3ഡി എക്സ്പീരിയന്‍സ് കൊണ്ടുവന്നാല്‍ എങ്ങനെയിരിക്കും. അതും ദീപാവലി ഓഫറൊക്കെ ഉള്ള സമയത്ത്. അടിപൊളിയായേനെ എന്ന് തോന്നുന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുതിയ ഷോപ്പിങ് എക്സ്പീരിയന്‍സുമായി 17 മുതല്‍ ഫ്ലിപ്കാര്‍ട്ട് എത്തുന്നു. ‘ഫ്ലിപ്പ്വെര്‍സ്’ എന്നാണ് ഇതിന്റെ പേര്. ദീപാവലി വില്‍പ്പനയുടെ ഭാഗമായാണ് ഫ്ലിപ്പ്കാര്‍ട്ട് ഈ വെര്‍ച്വല്‍ ഷോപ്പിംഗ് എക്സ്പീരിയന്‍സ് അവതരിപ്പിക്കുന്നത്. ഒക്‌ടോബര്‍ 23 വരെയാണ് ഇത് ലഭിക്കുക.

തിരഞ്ഞെടുത്ത ബ്രാന്‍ഡുകളുമായി വെര്‍ച്വല്‍, 3ഡി യില്‍ സംവദിക്കാനും, ഉപയോക്താക്കള്‍ക്ക് ‘മെറ്റാവേര്‍സ്’ ശൈലിയിലുള്ള എക്സ്പീരിയന്‍സ് ആക്‌സസ് ചെയ്യാനും കഴിയും. പോളിഗോണ്‍ ഇന്‍കുബേറ്റഡ് ഓര്‍ഗനൈസേഷനായ eDAO, സെലിബ്, ഗാര്‍ഡിയന്‍ ലിങ്ക് എന്നി കമ്ബനികളുമായി ഫ്ലിപ്പ്കാര്‍ട്ടിന് പങ്കാളിത്തമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫ്ലിപ്കാര്‍ട്ടിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്റെ ഫയര്‍ഡ്രോപ്സ് വിഭാഗത്തിലും ‘ഫ്ലിപ്പ്വേഴ്സ്’ ലഭ്യമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഇ-കൊമേഴ്‌സിന്റെ വളര്‍ച്ചയെ ഇന്നത്തെ ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യകള്‍ സ്വാധീനിച്ചേക്കും. കൂടാതെ ഈ രംഗത്ത് നിരവധി സാധ്യതകളുള്ള ഒന്നാണ് മെറ്റാവേഴ്‌സ്. ഫ്ലിപ്പ്‌വേഴ്‌സിന്റെ ലോഞ്ച് ഇ-കൊമേഴ്‌സ് പോലുള്ള നൂതന വ്യവസായങ്ങളില്‍ സ്വാധീനം ചെലുത്തുകയും ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുകയും ചെയ്യുമെന്ന് ഫ്ലിപ്കാര്‍ട്ട് ലാബിന്റെ പ്രൊഡക്റ്റ് സ്ട്രാറ്റജി ആന്‍ഡ് ഡിപ്ലോയ്‌മെന്റ് വിപിയും ഹെഡുമായ നരേന്‍ റവുല പറഞ്ഞു. ഏത് മൊബൈല്‍ ഫോണിലും ‘ഫ്ലിപ്പ്വേഴ്സ്’ പ്രവര്‍ത്തിക്കും.

ഉപയോക്താക്കളെ അവരുടെ സ്വന്തം അവതാറുകള്‍ ക്രിയേറ്റ് ചെയ്യാനും ‘ഫ്ലിപ്പ്വെര്‍സി’ന്റെ ഭാഗമായി തിരഞ്ഞെടുത്ത ബ്രാന്‍ഡുകളുമായി സംവദിക്കാനും ഫ്ലിപ്കാര്‍ട്ട് അനുവദിക്കും. ഈ ‘അവതാറുകള്‍’ പവര്‍ ചെയ്യാനായി എന്ത് സാങ്കേതികവിദ്യയാണ് ഫ്ലിപ്കാര്‍ട്ട് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. ‘ഫ്ലിപ്പ്വേഴ്‌സ്’ എക്സ്പീരിയന്‍സിനായി ഏകദേശം 15-ലധികം ബ്രാന്‍ഡുകളുമായി കമ്ബനി സഹകരിക്കുന്നുണ്ട് എന്നാണ് സൂചന. പ്യൂമ, നോയ്‌സ്, നിവിയ, ലാവി, ടോക്കിയോ ടാക്കീസ്, കാമ്ബസ്, വിഐപി, അജ്മല്‍ പെര്‍ഫ്യൂംസ്, ഹിമാലയ, ബട്ടര്‍ഫ്‌ളൈ ഇന്ത്യ എന്നിവയാണ് ഇതില്‍ പ്രധാനം.എന്തായാലും ഫ്ലിപ്പ്‌വേഴ്‌സിനെ സ്ഥിരമായ ഫീച്ചര്‍ ആക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക