പൊരിവെയിലത്ത് ചര്‍മ്മം വാടാതിരിക്കാന്‍ സണ്‍സ്‌ക്രീന്‍ ആവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം.. ഒട്ടുമിക്ക സ്ത്രീകളും ഇതറിഞ്ഞുകൊണ്ട് സണ്‍സ്‌ക്രീന്‍ പുരട്ടാറുമുണ്ട്. എന്നാല്‍ പിശുക്ക് കാട്ടി ലേശം ക്രീം എടുത്ത് പുരട്ടിയാല്‍ സൂര്യനില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സണ്‍സ്‌ക്രീനിന് കഴിയില്ല.പുരട്ടേണ്ട രീതിയില്‍, പുരട്ടേണ്ട സമയത്ത്, പുരട്ടേണ്ട അളവില്‍ ഉപയോഗിച്ചാല്‍ മാത്രമേ സണ്‍സ്‌ക്രീനിന്റെ ഗുണം ലഭിക്കൂ. അതെങ്ങനെയാണെന്ന് നോക്കാം.

സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് ‘ടൂ ഫിംഗര്‍ ടിപ്’. ചൂണ്ടുവിരലിലും നടുവിരലിലും നീളത്തില്‍ സണ്‍സ്‌ക്രീന്‍ എടുക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടാന്‍ വേണ്ട അത്രയുമുണ്ടാകും. ഇത്രയും സണ്‍സ്‌ക്രീന്‍ എടുത്താല്‍ മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളൂ.കവിള്‍, താടി, മൂക്ക്, നെറ്റി എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും ക്രീം പുരട്ടുക. ശേഷം രണ്ട് മിനിറ്റ് ഇവ ഉണങ്ങാന്‍ വേണ്ടി കാത്തിരിക്കുക. ഇതിന് ശേഷം ആവശ്യമെങ്കില്‍ മേയ്‌ക്കപ്പ് ധരിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്പിഎഫ് 30ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ ആണ് ഉപയോഗിക്കേണ്ടത്. വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നില്ലെങ്കിലും രാവിലെ തന്നെ സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടതാണ്. കൈകളിലും കാല്‍പാദങ്ങളിലും വെയിലേല്‍ക്കുമെങ്കില്‍ അവിടെയും സണസ്ക്രീന്‍ പുരട്ടണം. വേണ്ടവിധം ഉപയോഗിച്ചാല്‍ സണ്‍സ്ക്രീന്‍ പെട്ടെന്ന് തീര്‍ന്നുപോകുമെന്നുള്ളതും ഓര്‍ക്കുക.

വിയര്‍ത്തുകഴിഞ്ഞാലും മുഖം കഴുകിയാലും സണ്‍സ്‌ക്രീനിന്റെ ഇഫക്‌ട് പോകുന്നതാണ്. ഇത്തരം സാഹചര്യമുണ്ടായാല്‍ വീണ്ടും ക്രീം പുരട്ടേണ്ടതാണ്.സണ്‍സ്‌ക്രീന്‍ പുരട്ടിയാലും വെയിലേറ്റ് കരുവാളിക്കുന്നതിന് കാരണം ഒന്ന് മാത്രമാണ്. വേണ്ടവിധം സണ്‍സ്‌ക്രീന്‍ പുരട്ടിയില്ലെങ്കില്‍ ഇവ ഉപയോഗിക്കാത്തതിന് തുല്യമാണെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക