മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ചെറിയ കാറിന് വലിയ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. പുതുതലമുറ ആള്‍ട്ടോ കെ10ന് 52,000 രൂപ വരെയാണ് കിഴിവ്. 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 22,000 രൂപ വരെ കിഴിവ് നല്‍കുമ്ബോള്‍ സിഎന്‍ജി വേരിയന്റുകളില്‍ 45,100 രൂപ കിഴിവ് നല്‍കുന്നു.

ഈ വര്‍ഷമാണ് പുതിയ Alto K10 പുറത്തിറക്കിയത്. നിരവധി ആധുനിക ഫീച്ചറുകളും കാറില്‍ ലഭ്യമാണ്. 7 ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേയും കൂടാതെ പുതുയ ഡാഷ്‌ബോര്‍ഡ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് വീല്‍ എന്നിവയും അടങ്ങുന്നതാണ് കെ10. സുരക്ഷയ്ക്കായി, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡി സഹിതമുള്ള എബിഎസ് തുടങ്ങിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

800-നേക്കാള്‍ വലുത്

പുതിയ Alto K10-ന് പഴയ Alto 800-നേക്കാള്‍ അല്‍പ്പം നീളമുണ്ട്, ഉള്ളിലെ വീതിയും ഷോള്‍ഡര്‍ സ്പേസും അതേപടി തുടരും. പുതിയ ആള്‍ട്ടോ കെ 10 നും മുമ്ബത്തേതിനേക്കാള്‍ അല്പം ഉയര്‍ന്നതാണ്. പഴയ ആള്‍ട്ടോയുടെ നീളം, വീതി, ഉയരം യഥാക്രമം 3445 മീറ്റര്‍, 1490 മില്ലിമീറ്റര്‍, 1520 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ്. 3530എംഎം നീളവും 1490എംഎം വീതിയും 3530എംഎം ഉയരവുമാണ് പുതിയ ആള്‍ട്ടോ കെ10ന്.

കാറിന്റെ വില

നാല് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. ഇതിന്റെ വില ആരംഭിക്കുന്നത് Rs. 3.99 ലക്ഷം (എക്സ്-ഷോറൂം). LXi-ന് 4.82 ലക്ഷം രൂപ (എക്‌സ്-ഷോറൂം), VXi-യ്‌ക്ക് 4.99 ലക്ഷം (എക്‌സ്-ഷോറൂം), ടോപ്പ് സ്‌പെക്ക് VXi+ ന് 5.35 ലക്ഷം (എക്‌സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. സോളിഡ് വൈറ്റ്, സില്‍ക്കി ഓഫര്‍ ചെയ്ത സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, സിസ്‌ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എര്‍ത്ത് ഗോള്‍ഡ് എന്നിങ്ങനെ ആറ് കളര്‍ സ്‌കീമുകളില്‍ ആള്‍ട്ടോ കെ10 ലഭ്യമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക