ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ട് 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്ബനിയുടെ നഷ്ടം മുന്‍ വര്‍ഷത്തേക്കാള്‍ 967.4 കോടി രൂപ വര്‍ദ്ധിച്ചു. 2020-21 ല്‍ വാള്‍മാര്‍ട്ട് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിന് 2445.6 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം (2021-22) ഫ്ലിപ്കാര്‍ട്ടിന്‍റെ അറ്റനഷ്ടം 3,404.3 കോടി രൂപയായിരുന്നു. ഇതേ കാലയളവില്‍ കമ്ബനിയുടെ വരുമാനം 18 ശതമാനം ഉയര്‍ന്ന് 51175.7 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഫ്ലിപ്കാര്‍ട്ടിന്‍റെ വരുമാനം 43349.1 കോടി രൂപയായിരുന്നു. കമ്ബനിയുടെ മൊത്തം ചെലവ് 54,580 കോടി രൂപയാണ്. ഈ കാലയളവില്‍ ജീവനക്കാരുടെ ശമ്ബളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വര്‍ദ്ധിച്ചു. ശമ്ബളത്തിനുള്ള ചെലവ് 385 കോടി രൂപയില്‍ നിന്ന് 627 കോടി രൂപയായി ഉയര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021-22 സാമ്ബത്തിക വര്‍ഷത്തില്‍, ഫ്ലിപ്കാര്‍ട്ട് ചില്‍ഡ്രനൈറ്റ് പ്രൈവറ്റ്, 63 ഐഡിയസ് ഇന്‍ഫോലാബ്സ് (നിന്‍ജകാര്‍ട്ട്) എന്നിവയില്‍ നിക്ഷേപം നടത്തിയിരുന്നു. ഫ്ലിപ്കാര്‍ട്ടിന്‍റെ തന്നെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ മിന്ത്രയും നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 597 കോടി രൂപയുടെ നഷ്ടമാണ് മിന്ത്ര രേഖപ്പെടുത്തിയത്. അതേസമയം, വരുമാനം 45 ശതമാനം ഉയര്‍ന്ന് 3501 കോടി രൂപയായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക