തലശ്ശേരി ബ്രണ്ണൻ കലോത്സവവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹത്തിന്റെ രക്ഷയുടെ പ്രതീകമായ വിശുദ്ധ കുരിശിനെയും കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് SFI സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണ് എന്ന വിലയിരുത്തലിൽ വിവിധ ക്രൈസ്തവ സംഘടനകള്‍. ” കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെ കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെൺകുരിശിനെ കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെ കുറിച്ച്, കറുത്ത റോസാപുഷ്പങ്ങളെ കുറിച്ച്, ശവങ്ങളുടെ സ്തുതി ഗീതങ്ങളെ കുറിച്ച്, കേട്ടിട്ടില്ലെങ്കിൽ കേട്ടുകൊള്ളുക, അവഗണിക്കപ്പെട്ടു മരിച്ച പ്രേതങ്ങളെ കുറിച്ച്, അണപൊട്ടി വരാനുള്ള വിപ്ലവങ്ങളെ കുറിച്ച്, അവ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും”: ശവപ്പെട്ടി ക്കുള്ളിൽ സ്ഥാപിച്ച കുരിശിൽ കിടക്കുന്ന സ്ത്രീയുടെ ഛായാചിത്രം ഉള്ള പോസ്റ്ററിൽ എസ്എഫ്ഐ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് SFIക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുന്നുവെന്നും ഒരു കരണത്തടിച്ചാൽ മാറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞ ക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവരുടെ ക്ഷമ SFIയുടെ കുട്ടികുരങ്ങന്മാർ വീണ്ടും വീണ്ടും പരീക്ഷിച്ചാൽ, ക്ഷമിക്കാൻ മാത്രമല്ല കർത്താവ് പഠിപ്പിച്ചത് എന്ന് ഓർക്കുന്നത് നല്ലതാണെന്നുമാണ് താമരശ്ശേരി രൂപതയുടെ ഭക്തസംഘടനകൾ പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആവിഷ്കാര സ്വാതന്ത്രം അതിരുകടന്നാൽ
നിങ്ങളുടെ കപട പ്രത്യയശാസ്ത്രത്തെ
ഇതുപോലെ പൊതുവേദിയിൽ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ യുവതക്ക് ഭരണാഘടന നൽകുന്നുണ്ട് എന്ന കാര്യം മറക്കേണ്ടെന്നും .
പ്രായത്തിന്റെ തിളപ്പിൽ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ല എന്ന് നിങ്ങൾക്ക് പറഞ്ഞു തരാൻ ഒരു പ്രത്യേയശാസ്ത്രം പോലും ഇല്ലാത്തതാണ് നിങ്ങളുടെ കുറവ്. “ലക്ഷ്യം കാണാൻ ഏത് മാർഗവും തിരഞ്ഞെടുക്കാം” -എന്നതാണല്ലോ നിങ്ങളുടെ താത്വിക ആചാര്യന്മാരുടെ ഉപദേശമെന്നും കെസിവൈഎമ്മിന്റെ പ്രതികരണത്തിൽ പറയുന്നു.

വിപ്ലവ വീര്യത്തിന്റെ പേരിൽ എസ്എഫ്ഐയുടെ പോസ്റ്ററുകളും പ്രചരണങ്ങളും പലപ്പോഴും വിശ്വാസ സത്യങ്ങളെ വെല്ലുവിളിക്കുന്നതാണ് എന്ന ആക്ഷേപം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങൾ ക്രൈസ്തവ സമൂഹത്തിനിടയിൽ എസ്എഫ്ഐക്കെതിരെ വലിയ വികാരമാണ് സൃഷ്ടിച്ചിരിക്കുന്നത്. എസ്എഫ്ഐയുടെ നിരന്തരം ആയിട്ടുള്ള എടുത്തുചാട്ടങ്ങൾ സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തുന്നത് സംസ്ഥാനത്ത് പുതിയ ഒരു കാഴ്ച അല്ലാതായി മാറുകയാണ്. ഇത് സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ വിശ്വാസവിരുദ്ധം എന്ന് മുദ്ര ചാർത്തും എന്നതിലും സംശയമില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക