പലര്‍ക്കും പല വളര്‍ത്തുമൃഗങ്ങളാകും ഉണ്ടാവുക. ചിലര്‍ക്ക് പൂച്ചയും മറ്റ് ചിലര്‍ക്ക് നായ്ക്കളും ആകും. എന്നാല്‍, ഫിലിപ്പീനില്‍ നിന്നുള്ള യുവതിയുടെ വളര്‍ത്തുമൃഗം ഒരു പെരുമ്ബാമ്ബ് ആണ്. അതും കൂറ്റന്‍ പെരുമ്ബാമ്ബ്. ഇതിനൊപ്പം ഇരിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ആരെയും ഭയപ്പെടുത്തുന്ന വീഡിയോയ്ക്ക് നിരവധി വ്യൂസ് ആണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

വീ‍ഡിയോയില്‍ വീടിന്റെ പോര്‍ച്ചില്‍ മൊബൈലില്‍ നോക്കിക്കൊണ്ട് ഒരു യുവതി ഇരിക്കുന്നത് കാണാം. നീളമുള്ളതും തടിച്ചതുമായ ഒരു പെരുമ്ബാമ്ബാണ് വീഡിയോയില്‍ ഉള്ള യുവതിയുടെ മടിയിലേക്ക് ഇഴഞ്ഞ് നീങ്ങുന്നതും വിശ്രമിക്കുന്നതും. യുവതി ഇതൊന്നും മൈന്‍ഡ് ആക്കുന്നത് പോലുമില്ല. ‘ഞാന്‍ നിന്റെ സുഹൃത്താണ്, ഇപ്പോഴത്തേക്ക്’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ എളുപ്പത്തിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഷെയര്‍ ചെയ്യപ്പെട്ട് അധികം വൈകാതെ തന്നെ രണ്ട് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. നിരവധിപ്പേരാണ് യുവതിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചത്. ഒരാള്‍ പറഞ്ഞത്, അവയെ വന്യജീവികള്‍ എന്ന് വിളിക്കുന്നതില്‍ ഒരു കാരണം ഉണ്ട്. എപ്പോള്‍ വേണമെങ്കിലും അവ അക്രമകാരികളാവുകയും നിങ്ങളെ കൊല്ലുകയും ചെയ്യാം. അത് വളരെ സ്വാഭാവികമാണ്. അതില്‍ തെറ്റ് പറയാനാവില്ല എന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക