ലഖിംപുര്‍ കര്‍ഷക കൊലപാതകത്തില്‍ പൊലീസ് എഫ്‌ഐആറില്‍ മന്ത്രിയുടെ മകന്റെ പേരും.കര്‍ഷകര്‍ക്ക് നേരെ ഇടിച്ച്‌ കയറിയ വാഹനത്തില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്‌ഐആര്‍. അപകടമുണ്ടാക്കുന്ന രീതിയില്‍ ആശിഷ് വാഹനം കര്‍ഷകര്‍ക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്ബ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആള്‍ക്കൂട്ടത്തിന് നേരെ ഇയാള്‍ വെടിവച്ചന്നും എഫ് ഐ ആറില്‍ പറയുന്നു. ഇതോടെ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദം പൊളിയുന്നത്.അതേസമയം,കേന്ദ്രസഹ മന്ത്രി അജയ് മിശ്ര രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സംഭവത്തില്‍ കൊല്ലപ്പെട്ട നാലാമത്തെ കര്‍ഷകന്റെ മൃതദേഹം ഇന്ന് സംസ്ക്കരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക