മദ്യപിച്ച് ലക്കുകെട്ട് ക്ഷേത്രത്തിലെത്തി മുത്തപ്പനെ ഭീഷണിപ്പെടുത്തി റസീലയെന്ന യുവതി. റസീല തലശേരി ഇല്ലിക്കുന്ന് ശീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ മദ്യപിച്ചെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ്. മുത്തപ്പന്‍ ആയി അണിഞ്ഞൊരുങ്ങിയവരെ റസീല ഉമ്മ വെയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ‘നിങ്ങളെങ്ങാനും എന്റെ സ്വപ്നത്തില്‍ വന്നാല്‍ നിന്റെ മാലയും ഉണ്ടാവില്ല പൂച്ചെണ്ടും ഉണ്ടാവില്ല’ എന്ന് ഭീഷണിപ്പെടുത്തിയ ശേഷം തിരികെ തന്റെ കാറിലേക്ക് യുവതി പോകുന്നതും വീഡിയോയിൽ കാണാം.
റസീല തലശേരി വടക്കുമ്ബാട് മുസ്ളീം കുടുംബത്തില്‍പ്പെട്ടയാളാണ്. ഇപ്പോള്‍ പിണറായിയില്‍ ഒരു വാടക ക്വാട്ടേഴ്സിലാണ് താമസം. മദ്യപിച്ച് ആളുകളേയും മറ്റ് വാഹനങ്ങളേയും വണ്ടി ഇടിപ്പിക്കലാണ് റസീലയുടെ സ്ഥിരം പരിപാടി. ഇവർ മുമ്പ് മറ്റൊരു വാഹനത്തില്‍ തന്റെ കാറു കൊണ്ടുചെന്ന് ഇടിപ്പിക്കുകയും അത് ചോദ്യം ചെയ്തവരെ പൊതിരെ തല്ലികയും ചെയ്യുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
നാട്ടുകാര്‍ക്കും പോലീസിനും തലവേദനയാണ് 29 കാരിയായ റസീല. മദ്യപിച്ച് ലക്കുകെട്ട് ഒരുപാടു തവണ റസീല പൊതുവഴിയില്‍ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. യുവതിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, പോലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. തുടര്‍ച്ചയായി തലശേരിയിലും ന്യൂമാഹിയിലും ഗതാഗത തടസമുണ്ടാക്കുകയും പൊതുജനങ്ങളെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്