വസ്ത്രവ്യാപാരരംഗത്തെ പ്രമുഖ ബ്രാന്റായ ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി. പാലാഴിയില്‍ ഹൈലൈറ്റ് മാളിന് സമീപത്താണ് മലബാറിന്‍റെ വസ്ത്രസങ്കല്‍പങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ശീമാട്ടി എത്തിയത്. പുതിയ ഷോറൂം സിഇഒ ബീന കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

വിവാഹാവശ്യങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ മുഴുവന്‍ തയ്യാറാക്കി നല്‍കാനുള്ള സൗകര്യവുമായാണ് ശീമാട്ടി പ്രവര്‍ത്തനം തുടങ്ങുന്നത്. സ്ത്രീകള്‍ക്ക് മാത്രമായുള്ളതാണ് ശീമാട്ടി ക്രാഫ്റ്റഡിന്‍റെ മലബാറിലെ ആദ്യഷോറൂം. 30,000 സ്ക്വയര്‍ ഫീറ്റില്‍, 3 നിലകളിലായാണ് പ്രവര്‍ത്തനം. ആവശ്യക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരമ്ബരാഗതതമായ പട്ടുസാരികളുടെ അത്യപൂര്‍വമായ കളക്ഷനുകളും ഇവിടെയുണ്ട്. കൊച്ചിയിലും കോട്ടയത്തും ജനങ്ങളുടെ മനസ്സറിഞ്ഞ അനുഭവ പാരമ്ബര്യവുമായാണ് കോഴിക്കോട്ടെക്കെത്തുന്നത്. ആദ്യവില്‍പന കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍റ് സിഎസ് ആഷിഖിനും അഡ്വ. ബര്‍ഷാന ബഷീറിനും നല്‍കി നിര്‍വഹിച്ചു. നടി സാസ്വികയും ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക