വേനലിന്‍റെ കനത്ത ചൂടിനെ തെരഞ്ഞെടുപ്പ് പ്രചാരണചൂടില്‍ കെടുത്തികളയുന്ന ആവേശമായി യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍റെ കലാലയ പര്യടനം. വിദ്യാര്‍ഥികളോട് വോട്ടഭ്യര്‍ഥനകളുമായാണ് അദ്ദേഹം മണ്ഡലത്തിലെ വിവിധ കാമ്ബസുകളില്‍ എത്തിയത്. രാഷ്ട്രീയത്തിന് അതീതമായി വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തെ സ്വീകരിച്ചു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ദേവഗിരി സെന്‍റ് ജോസഫ് കോളജിലെത്തിയ എം.കെ. രാഘവന് ആവേശോജ്വല സ്വീകരണമാണ് വിദ്യാര്‍ഥികളൊരുക്കിയത്. ക്ലാസ് മുറികളില്‍ നേരിട്ടെത്തി അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു. ഒപ്പം കുശലം പറച്ചിലും സെല്‍ഫിയെടുക്കലും ഒക്കെയായി വിദ്യാർഥികള്‍ അദ്ദേഹത്തിന്‍റെ കൂടെകൂടി. നവ വോട്ടര്‍മാരില്‍ നിന്നും മികച്ച വരവേല്‍പ്പ് ലഭിച്ചതോടെ പുതുതലമുറക്കൊപ്പമുള്ള സ്ഥാനാര്‍ഥി പര്യടനം ആവേശമായി. കോഴിക്കോടിന്‍റെ യുവത്വം യുഡിഎഫിന് ഒപ്പമാണെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കാമ്ബസുകളില്‍നിന്നും ലഭിക്കുന്ന പന്തുണ വലിയ ഊര്‍ജമാണ് തരുന്നതെന്നും എം.കെ. രാഘവന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക