പ്രമുഖ വസ്ത്ര റീട്ടെയ്ല്‍ ശൃംഖലയായ കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളുടെ എണ്ണം 50 ആയി ഉയര്‍ത്തും. അടുത്ത വര്‍ഷത്തോടെ ഷോറൂമുകളുടെ എണ്ണം 50 ആക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട്ടും കൊല്ലത്തും പുതിയ ഷോറൂമുകള്‍ ഈ മാസം പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ മൊത്ത ഔട്ട്ലെറ്റുകളുടെ എണ്ണം 36 ആയി ഉയരും. കേരളം ആസ്ഥാനമായുള്ള കല്യാണ്‍ സില്‍ക്‌സ് വന്‍തോതിലുള്ള വിപുലീകരണത്തിനാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പുതുതായി ആരംഭിക്കുന്ന കോഴിക്കോട്, കൊല്ലം ഷോറൂമുകള്‍ക്കായി 250 കോടി രൂപയാണ് കല്യാണ്‍ സില്‍ക്സ് മുതല്‍മുടക്കുന്നത്. കല്യാണ്‍ സില്‍ക്സിന്റെ ഏറ്റവും വലിയ ഷോറൂമാണ് കോഴിക്കോട് മാവൂര്‍ റോഡില്‍ വരുന്നത്. ചെറിയ അപ്ലയന്‍സുകള്‍, കോസ്‌മെറ്റിക് കോര്‍ണര്‍, വെജിറ്റേറിയന്‍ റസ്റ്ററന്റ്, ടോയ് സ്റ്റോര്‍ എന്നിവയും ഈ ഷോറൂമിലുണ്ടാകും. രണ്ടര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഈ സമുച്ചയത്തില്‍ 50,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റുമുണ്ടാകും. കല്യാണ്‍ സില്‍ക്സ് ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ നടന്‍ പൃഥ്വിരാജ് മാര്‍ച്ച്‌ 20-ന് ഷോറൂം ഉദ്ഘാടനം ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 1.25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കൊല്ലം ഷോറൂം ഒരുങ്ങുന്നത്. കൊല്ലം ചിന്നക്കടയിലുള്ള ഈ സമുച്ചയത്തില്‍ 25,000 ചതുതരശ്രയടി വിസ്തൃതിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റുമുണ്ടാകും. ഇതിന്റെ ഉദ്ഘാടനം മാര്‍ച്ച്‌ 25-ന് പൃഥ്വിരാജ് നിര്‍വഹിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക