ഇന്ത്യൻ വിവാഹങ്ങൾ രുചികരമായ ഭക്ഷണം, തിളങ്ങുന്ന നിറങ്ങൾ, ലൈറ്റുകൾ, എന്നിങ്ങനെ ഒരുപാട് വിനോദങ്ങൾ എന്നിവ നിറഞ്ഞതാണ്. മഹത്തായ വിവാഹങ്ങളെ കുറിച്ച് പറയുമ്പോൾ, പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി വെടി വെക്കുന്ന രീതി ഇപ്പോഴും സാധാരണമാണ്. ഇത്തരം വെടിവയ്പ്പുകൾ നിയമവിരുദ്ധവും പലപ്പോഴും അപകടമരണങ്ങളിലേക്ക് നയിക്കുന്നതും ആണെങ്കിലും, ഈ അർദ്ധ ഫ്യൂഡൽ പാരമ്പര്യം ഇപ്പോഴും പ്രയോഗത്തിൽ തുടരുന്നു.

വിവാഹ വേളയിൽ ദമ്പതികൾ തോക്കുമായി ആകാശത്തേക്ക് വെടിയുതിർക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വരൻ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വെടിയൊച്ചയുടെ ശബ്ദം കേൾക്കുമ്പോൾ നവദമ്പതികളുടെ വിപരീത പ്രതികരണങ്ങളും രസകരമാണ്. വരൻ ഭാവ വ്യത്യാസം ഇല്ലാതെ കാണപ്പെടുമ്പോൾ വധു ശബ്ദം കേട്ട് ഭയപ്പെട്ടത് പോലെയാണ് വീഡിയോയിൽ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറലായെങ്കിലും സമൂഹമാധ്യമങ്ങളിൽ വീഡിയോക്കെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. അടുത്ത ദിവസം തന്നെ പോലീസ് നോട്ടീസ് കിട്ടുമെന്നും പോലീസിന് നിങ്ങളുടെ സ്ഥാനം അറിയാൻ താല്പര്യമുണ്ടെന്നും എല്ലാമുള്ള കമന്റുകൾ ഇതിൽ കാണാം. വീഡിയോ ഇതുവരെ 1.7 ദശലക്ഷം വ്യൂകളും 135K-ലധികം ലൈക്കുകളും നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക