ആലപ്പുഴ: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവമ്പാടിയിലാണ് സംഭവം. 65 വയസുകാരി ലിസിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സൗത്ത് പോലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ബെൽ അടിച്ചിട്ടും ദമ്പതികൾ വാതിൽ തുറന്നില്ല. തുടർന്ന് ഇയാൾ അയൽക്കാരെ വിവരം അറിയിച്ചു. തുടർന്ന് അയൽവാസികളാണ് പിൻവാതിൽ തുറന്ന് പരിശോധന നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലിസിയുടെ തലയ്ക്കായിരുന്നു മുറിവ്. കൈ ഞരമ്പും കാൽ ഞരമ്പും മുറിച്ച നിലയിലായിരുന്നു പൊന്നപ്പനെ കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക