പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആക്കാന്‍ നിര്‍ദേശം. കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റേതാണ് നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സംസ്‌കാരത്തിന്റേയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടേയും അടിസ്ഥാനമാണ് പശുവെന്നും ഉത്തരവില്‍ പറയുന്നു.

‘പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്ബദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. സമ്ബത്തിന്റേയും ജൈവ വൈവിധ്യത്തിന്റേയും പ്രതീകമാണ്. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെപ്പോലെ പരിപാലിക്കേണ്ടയൊന്നായതിനാലാണ് പശുവെന്നും കാമധേനു, ഗോമാത എന്നൊക്കെ വിളിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ പശുവിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ ബോര്‍ഡ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പശുവിന്റെ പ്രാധാന്യം മനസ്സില്‍ വെച്ച്‌ പോസിറ്റിവിറ്റി പ്രചരിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. മൃഗങ്ങളോട് അനുകമ്ബ കാണിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാനലക്ഷ്യമെന്നാണ് മൃഗസംരക്ഷണ ബോര്‍ഡ് വ്യക്തമാക്കുന്നത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം കാരണം ആളുകള്‍ പാരമ്ബര്യങ്ങളില്‍ നിന്നും അകലുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ നഷ്ടപ്പെടുന്ന താല്‍പര്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിതെന്നും കേന്ദ്രം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക