ബജറ്റിലെ നികുതി വര്‍ധനവുകളെ ന്യായീകരിച്ച്‌ ധനമന്ത്രി. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശമിപ്പിക്കാന്‍ ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. ഇന്ധന സെസ് അടക്കം നികുതി വര്‍ധനവില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ബാലഗോപാല്‍ നിയമസഭയില്‍ അക്കമിട്ട് വിശദീകരിച്ചു. ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കാനിടയുണ്ടെന്ന പത്രവാര്‍ത്തയാണ് യുഡിഎഫിന് തിരിച്ചടിയായതെന്നും ധനമന്ത്രി പ്രസംഗത്തില്‍ പരിഹസിച്ചു.

‘ഇന്ധന സെസ് ഒരു രൂപ കുറക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അത് ചര്‍ച്ച ചെയ്യാന്‍ പോയാല്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരാണ് ചര്‍ച്ച ചെയ്യുക? ബജറ്റില്‍ സര്‍ക്കാറിന് ലക്ഷ്യബോധം ഇല്ല എന്ന് പറയുന്നതാണോ ശെരി. രൂക്ഷമായ അവസ്ഥ കാണാതെ , ബജറ്റിനെ വിലയിരുത്തുന്നത് ശരിയല്ല. ഈ സര്‍ക്കാറിന് ലക്ഷ്യബോധമുണ്ട്,അത് കൃത്യമായി ബജറ്റില്‍ കാണാം. സംസ്ഥാന ബജറ്റിനെ കേന്ദ്ര ബജറ്റിനൊപ്പം ഉപമിച്ച അംഗങ്ങള്‍ പ്രതിപക്ഷത്തുണ്ട്. കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് നികുതി ഇളവ് ഉണ്ടായത്. അവര്‍ സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ എല്ലാം വെട്ടിക്കുറച്ചു. അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ പ്രതികരണം നല്‍കി.എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ കണ്ടതായി നടിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കുന്നു. യുഡിഎഫ് നേതാവിന് എങ്ങനെ ഇങ്ങനെ പറയാന്‍ കഴിയുന്നു. കേരളത്തിന് കിട്ടാനുള്ളത് കിട്ടണം എന്നാണ് പറയേണ്ടത്. എ പി അനില്‍കുമാര്‍ പറയുന്നത് കേന്ദ്രം പറയുന്ന അതേ കണക്ക് ആണ്. കേരളത്തിന് കിട്ടാനുള്ളത് കിട്ടണം എന്ന് തന്നെ പറയണം. പൊതു സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേന്ദ്രം ഇറച്ചി വിലക്ക് വിറ്റ സ്ഥാപനങ്ങള്‍, വില കൊടുത്ത് വാങ്ങുന്നതാണ് കേരളത്തിന്റെ രാഷ്ട്രീയം. പരിമിതിക്ക് ഉള്ളില്‍നിന്ന് കാര്യങ്ങള്‍ ചെയ്യുന്നത് ഇടതുപക്ഷത്തിന്‍്റെ രാഷ്ട്രീയം,’ ധനമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക