
കൊല്ലം: വ്യക്തി വിദ്വേഷം തീർക്കാൻ എതിരാളിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച (Murder Attempt) യുവാവിനെ തെന്മല പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. തെന്മല വിഷ്ണുഭവനില്‍ വിഷ്ണു (26)നെയാണ് അറസ്റ്റ് ചെയ്തത്. തെന്മല സ്വദേശിയായ ലിനു ചെറിയാന്‍ എന്നയാളെ ഇന്നലെ വൈകിട്ടാണ് വിഷ്ണു തലയ്ക്കടിച്ച് കൊല്ലാന്‍ ശഅരമിച്ചത്.
‘എടാ കൊച്ചു ചെറുക്കാ’യെന്ന് വിളിച്ചത് ഇഷ്ടപെടാഞ്ഞതിലുള്ള വിരോധംകൊണ്ട് വിഷ്ണു, ലിനു ചെറിയാനെ മുഖത്ത് അടിക്കുകയും. തുടന്ന് കമ്ബ് എടുത്തു അക്രമിക്കുകയുമായിരുന്നു. തലയ്ക്ക് അടിയേറ്റ് വീണ ലിനു ചെറിയാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണു മുന്‍പും നിരവധി വനം , കഞ്ചാവ് , കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയായിട്ടുണ്ട്. എസ്.എച്ച്.ഒ വിനോദ്, എസ്.ഐ ശശികുമാര്‍, സി. പി. ഒ അനൂപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.