
സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ സമയം കൂടുതലായി ചിലവഴിക്കാറുള്ളത് വീഡിയോകള്‍ കാണാനാണ്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാന്‍ പലപ്പോഴും ഇത്തരം വീഡിയോകള്‍ സഹായിക്കാറുണ്ട്. അതിനാല്‍ തന്നെ ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുള്ളത്.
ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന വീഡിയോകളില്‍ മൃഗങ്ങളുടെ വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, ഇന്‍സ്റ്റാഗ്രാം റീലുകളും ഒക്കെ ഉണ്ടാകാറുണ്ട്. സാന്തായുഷ്‌കാരമായ അന്തരീക്ഷവും ആളുകളുടെ കുസൃതിയും, തമാശകളും ഒക്കെ ചേര്‍ന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകള്‍ക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ ആളുകളെ ഞെട്ടിച്ച ഒരു വിവാഹ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.