ദാവോസ്: രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നത് അതിസമ്പന്നരായ 1 ശതമാനം പേരെന്ന് റിപ്പോർട്ട്. ജനസംഖ്യയുടെ പകുതിയിൽ താഴെ ആളുകൾ ഒരുമിച്ച് സമ്പത്തിന്റെ 3 ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും ചാരിറ്റബിൾ ഓർഗനൈസേഷനായ ഓക്സ്ഫാം ഇന്റർനാഷനലിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിലാണ് ഓക്‌സ്ഫാം ഇന്റർനാഷനൽ ‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’ എന്ന റിപ്പോർട്ടിലെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ ശതകോടീശ്വരന്മാർക്ക് അവരുടെ മുഴുവൻ സ്വത്തിനും 2 ശതമാനം നികുതി ചുമത്തിയാൽ, അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവുള്ളവർക്കായി 40,423 കോടി രൂപ സമാഹരിക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 100 ഇന്ത്യൻ ശതകോടീശ്വരന്മാർക്ക് 2.5 ശതമാനം നികുതി ചുമത്തുകയോ അല്ലെങ്കിൽ 10 ഇന്ത്യൻ ശതകോടീശ്വരന്മാർക്ക് 5 ശതമാനം നികുതി ചുമത്തുകയോ ചെയ്യുന്നതിലൂടെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാനാകും. രാജ്യത്തെ 10 ശതകോടീശ്വരന്മാർക്ക് ഒറ്റത്തവണ 5 ശതമാനം നികുതി ചുമത്തിയാൽ 2022-23 വർഷത്തേക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ആയുഷ് മന്ത്രാലയവും വകയിരുത്തിയ ഫണ്ടിന്റെ 1.5 മടങ്ങ് കൂടുതൽ ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021-22ൽ, ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) ആകെ 14.83 ലക്ഷം കോടി രൂപയുടെ ഏകദേശം 64 ശതമാനവും താഴെത്തട്ടിലെ 50 ശതമാനം ജനസംഖ്യയിൽ നിന്നാണ്. ജിഎസ്ടിയുടെ 3 ശതമാനം മാത്രമാണ് 10 ശതമാനം സമ്പന്നരിൽനിന്നുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ആരംഭിച്ച 2022 നവംബർ മുതൽ, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്ത് 121 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2020-ൽ 102 ആയിരുന്നത് 2022-ൽ 166 ആയി ഉയർന്നു. ലിംഗ അസമത്വത്തെക്കുറിച്ച് പറയുമ്പോള്‍, ഒരു പുരുഷ തൊഴിലാളിക്ക് ഒരു രൂപ ലഭിക്കുമ്പോൾ സ്ത്രീ തൊഴിലാളിക്ക് 63 പൈസ മാത്രമാണ് ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക