എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ. പറവൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ അടക്കം ആറുപേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയാണ് എന്ന് താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടര്‍ന്ന് പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചു.

ഇന്നലെ പറവൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയെയും തുടര്‍ന്ന് കുട്ടികള്‍ അടക്കം ആറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സ തേടിയവര്‍ക്ക് ഭക്ഷ്യവിഷബാധയാണെന്ന് പറവൂരിലെ തന്നെ താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടര്‍ന്നാണ് പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക