കൊല്ലം: നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോർട്ടുകള്‍. കൂടാതെ വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപോര്‍ട്ടുണ്ട്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് മുന്‍ ഭാര്യ സരിത നിരത്തിയത്.

ഇത് ശരിവെക്കുന്ന തരത്തിലാണ് മേതില്‍ ദേവികയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളില്‍ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ മോചനം വരെ സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ അതുവരെ ഒരു തുറന്നു പറച്ചിലുകള്‍ക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നില്‍ പൊട്ടിത്തെറിച്ചത് ശ്രദ്ധേയമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഇവര്‍ ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താന്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

മുപ്പത്തിയാറുകാരിയായ ദേവികയുടേയും അമ്പത്തി മൂന്നുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോള്‍ ഇതേ ആരോപണം തന്നെയാണ് മേതില്‍ ദേവികയും ഉന്നയിക്കുന്നത്. 22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്പരിപ്പിച്ചിരുന്നു.

മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതില്‍ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ പിന്നിലെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മികച്ച നര്‍ത്തകിയായ ഇവര്‍ ഇനി നൃത്തത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഒരുക്കാമെന്നുമാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക