AccidentFlashGalleryNews

നേപ്പാൾ വിമാനദുരന്തം: തകരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിൽ നിന്നുള്ള വീഡിയോ പ്രചരിക്കുന്നു; തകർന്ന വിമാനത്തിലെ യാത്രക്കാരന്റെ മൊബൈലിൽ നിന്ന് ലഭിച്ചത് എന്നും പ്രചാരണം.

നേപ്പാളിലെ പൊഖാറയില്‍ ഞായറാഴ്ചയുണ്ടായ വിമാനദുരന്തത്തിന്റെ തൊട്ടുമുമ്ബുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരന്‍ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്ബ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാര്‍ കരയുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിമാന അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നാണ് അപകടദൃശ്യങ്ങള്‍ കണ്ടെടുത്തത്.

ദുരന്തത്തില്‍ അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ളവരാണ് മരിച്ചവര്‍. അവരിലൊരാള സോനു ജയ്സ്വാള്‍ എന്ന യുവാവാണ് വിമാനം തകരുന്നതിന് തൊട്ടുമുമ്ബ് ഫേസ്ബുക്ക് ലൈവ് ചെയ്തത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഇതേ വീഡിയോ കാണാം. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമാനത്തിനുള്ളില്‍ ഇരിക്കുന്ന യാത്രക്കാരുടെയും താഴെയുള്ള നഗരവുമെല്ലാം ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്തിയിട്ടുണ്ട്. വിന്‍ഡോ സീറ്റിലിരുന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പെട്ടന്ന് വിമാനം ചെരിയുന്നതും സ്‌ഫോടനമുണ്ടാകുകയും ചെയ്യുന്നുണ്ട്. പിന്നീട് തീ കത്തുന്നത് മാത്രമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നേരത്തെ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്ബുള്ള ദൃശ്യവും പുറത്ത് വന്നിരുന്നു. വിമാനത്താവളത്തിനടത്തുള്ള വീട്ടുകാരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു അത്. വിമാനം പെട്ടെന്ന് ഇടതുവശത്തേക്ക് ചരിയുകയും തലകീഴായി മറിയുകയും ചെയ്യുന്നത് ആ വീഡിയോയില്‍ കാണാമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button