ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു. കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിനാണ് ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചത്. വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ് പരിക്കേറ്റത്.

താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയന്‍ ഊര്‍ന്നിറങ്ങി ചാടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ മരംവെട്ടുതൊഴിലാളി മങ്കൊമ്ബില്‍ വീട്ടില്‍ ബിസ്മി (45) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക