ലോകത്തെ ആദ്യ ഓട്ടോ-ബാലന്‍സിങ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ അനാച്ഛാദനം ചെയ്യാനൊരുങ്ങി ഇന്ത്യന്‍ കമ്ബനി. മുംബൈ ആസ്ഥാനമായ ഇലക്‌ട്രിക് ഇരുചക്ര നിര്‍മ്മാണ സ്റ്റാര്‍ട്ടപ്പ് കമ്ബനി ലിഗര്‍ മൊബിലിറ്റി യാണ് ഈ വേറിട്ട ഇലക്‌ട്രിക് സ്‌കൂട്ടറിന് പിന്നില്‍. 2023-ലെ ഓട്ടോ എക്സ്പോയിലാകും ഇത്തരമൊരു വേറിട്ട സ്‌കൂട്ടര്‍ അവതരിപ്പിക്കുക.

വിപണിയിലിറങ്ങാന്‍ പോകുന്ന ഈ സ്‌കൂട്ടറിന് ഇരു വശത്തുനിന്നും സെന്റര്‍ സ്റ്റാന്‍ഡില്‍ നിന്നുമുള്ള സഹായമില്ലാതെ സ്വയം ബാലന്‍സ് ചെയ്ത് ഓടിക്കാന്‍ കഴിയുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ പ്രദര്‍ശിപ്പിക്കുന്ന മോഡല്‍ നിര്‍മ്മാണത്തിന് തയ്യാറാണെന്നും സ്‌കൂട്ടറിന്റെ പേര് ഓട്ടോ എക്‌സ്‌പോയിലെ ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും കമ്ബനി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി ഫീച്ചറുകളാണ് ഇലക്‌ട്രിക് സ്‌കൂട്ടറിനുള്ളത്. മുന്‍വശത്ത്, സ്‌കൂട്ടറിന് ഡെല്‍റ്റ ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്ബ് ഫ്രണ്ട് ആപ്രോണില്‍ സ്ഥാനം പിടിക്കുന്നു. അതേസമയം മുകളില്‍ മിനുസമാര്‍ന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് (ഡിആര്‍എല്‍) ഉണ്ട്. ഫ്രണ്ട് കൗളില്‍ വൃത്താകൃതിയിലുള്ള എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉണ്ട്. ലിഗര്‍ സെല്‍ഫ്-ബാലന്‍സിങ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മറ്റ് ഫീച്ചറുകള്‍, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിശാലവും സൗകര്യപ്രദവുമായ സീറ്റ്, പിന്നില്‍ ഗ്രാബ് റെയില്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍ തുടങ്ങിയവയാണ്.

തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇലക്‌ട്രിക് സ്‌കൂട്ടറിനായി ഉപയോഗിപ്പെടുത്തിയതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പരമ്ബരാഗത സ്‌കൂട്ടറിനേക്കാളും മികച്ച റൈഡിങ് സുഖവും സൗകര്യവും കമ്ബനി ഉറപ്പാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക