പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകന്‍ ദീപക് മീണയാണ് അറസ്റ്റിലായത്. 2022ല്‍ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോടതി നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ രാജ്ഗഡ്-ലക്ഷ്മണ്‍ഗഡില്‍ നിന്നുള്ള എംഎല്‍എ ആണ് ജോഹാരി ലാല്‍ മീണ.

കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെതിരെ കൂട്ടബലാത്സംഗം ആരോപിച്ചിട്ടും അറസ്റ്റ് ചെയ്യാതിരുന്നതില്‍ അശോക് ഗെലോട്ട് സര്‍ക്കാരിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ദൗസയുടെ മഹുവ പ്രദേശത്ത് നിന്നാണ് പൊലീസ് എസ്‌എച്ച്‌ഒ ദീപക്കിനെ പിടികൂടിയത്. കേസ് നടക്കുന്നതിനിടെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 മാര്‍ച്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവേക് ശര്‍മ എന്ന യുവാവ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. എംഎല്‍എയുടെ മകന്‍ ദീപക് ഉള്‍പ്പെടെ 5 പ്രതികള്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം നടത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ദവാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക