സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ തൃശൂരില്‍ നാല്‍പതിലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് കടന്നല്‍ കുത്തേറ്റു. തൃശൂരിലെ പാവറട്ടിയിലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് കടന്നല്‍ കുത്തേറ്റത്. ഇവിടുത്തെ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍റ് ഗേള്‍സ് സ്കൂളിലെ നാല്‍പതിലധികം വിദ്യാര്‍ഥിനികള്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.

ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. കുട്ടികള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയായിരുന്നു കടന്നല്‍ ആക്രമണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക