പൂനെ : മഹാരാഷ്‌ട്രയില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്‌തെന്ന് ആരോപിച്ച്‌ യുവാവിനെ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും നാവ് മുറിക്കുകയും ചെയ്‌തതായി പരാതി. 2022 ഡിസംബര്‍ 28ന് രാത്രി 10 മണിയ്‌ക്ക് പൂനെയ്‌ക്കടുത്ത ഫുര്‍സുംഗിയിലാണ് ഈ ക്രൂരത. സംഭവത്തില്‍ യുവാവിന്‍റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ഹദാപ്‌സര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരായ ദമ്ബതികളും പ്രതികളും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. പ്രദേശവാസികളെ ഉള്‍പ്പെടുത്തി ‘ഓം ഹൈറ്റ്‌സ് ഓപ്പറേഷന്‍’ എന്ന പേരില്‍, മര്‍ദനത്തിന് ഇരയായ യുവാവാണ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. അടുത്തിടെ, പ്രതികളിലൊരാളെ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്‌തിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍, എന്തുകൊണ്ടാണ് തന്നെ നീക്കം ചെയ്‌തതെന്ന് ചോദിച്ച്‌ യുവാവിന് മെസേജ് അയച്ചു. എന്നാല്‍, മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന്, നേരിട്ടുകാണണമെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരാതിക്കാരിയും ഭര്‍ത്താവും ഓഫിസിലിരിക്കെ പ്രതികള്‍ സ്ഥലത്തെത്തി ബഹളം വച്ചു. ഗ്രൂപ്പിലെ അംഗങ്ങള്‍ സജീവമായി ഇടപെടാത്തതിനെ തുടര്‍ന്ന് ആളുകളെ റിമൂവ് ചെയ്‌ത് ഗ്രൂപ്പ് പൂട്ടിയെന്ന് ഇയാള്‍ മറുപടി പറഞ്ഞു. എന്നാല്‍, ഇതുകേള്‍ക്കാതെ അഞ്ചുപേര്‍ ചേര്‍ന്ന് ഗ്രൂപ്പ് അഡ്‌മിനെ തുടര്‍ച്ചയായി മര്‍ദിക്കുകയും നാവ് മുറിക്കുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക