വീഡിയോകളും റീല്‍സും തയ്യാറാക്കാനും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനുമായി ഇന്ന് കൂടുതല്‍ പേരും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിനേക്കാള്‍ കൂടുതല്‍ പേരും ഇപ്പോള്‍ ആശ്രയിക്കുന്നത് ഇന്‍സ്റ്റഗ്രാമിനെയാണ്. ഫേസ്ബുക്കില്‍ ഇഷ്ടപ്പെട്ട ഒരു ഫോട്ടോ കണ്ടാല്‍ അത് സേവ് ചെയ്യാന്‍ പ്രയാസമില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഇഷ്ടപ്പെട്ടത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തിരി പാടാണ്.

എന്നാല്‍ ഇനി അക്കാര്യം സിംപിളാണ്. വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഫോട്ടോകളും വീഡിയോകളും നമ്മുടെ മൊബൈലിലേക്ക് സേവ് ചെയ്യാം. ഇതിനായുള്ള സൂത്രപണി ഒളിഞ്ഞിരിക്കുന്നത് ടെലഗ്രാമിലാണ്. നമ്മളില്‍ ഭൂരിഭാഗം ആള്‍ക്കാരും ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം. ഇതുവഴി ഇന്‍സ്റ്റയില്‍ നിന്നും ആവശ്യമായ ഫോട്ടോകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെയ്യേണ്ടത് ഇത്രമാത്രം: ടെലഗ്രാം തുറക്കുക. അതിലെ സര്‍ച്ച്‌ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റഗ്രാം സേവര്‍ എന്ന ചാറ്റ് ബോട്ട് തിരഞ്ഞെടുക്കുക. അതില്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് കിട്ടേണ്ട ഫോട്ടോ/ വീഡിയോ എന്നിവയുടെ യുആര്‍എല്‍ അഥവാ ലിങ്ക് പേസ്റ്റ് ചെയ്യുക. ചാറ്റ് ബോട്ടിലൂടെ റിപ്ലൈ ആയി നമുക്ക് ആവശ്യമായ ഫോട്ടോ ലഭിക്കും. അല്ലെങ്കില്‍ വീഡിയോ കിട്ടുന്നതാണ്. ഒപ്പം ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കൂടെ നല്‍കിയിരിക്കുന്ന അടിക്കുറിപ്പും ചാറ്റ് ബോട്ടില്‍ കാണിക്കുന്നതാണ്.

എന്നാല്‍ ഈ ഫീച്ചറിന് ഒരു പോരായ്മയുണ്ട്. പ്രൈവറ്റായി സെറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെടുന്ന ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. മാത്രവുമല്ല, ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ സേവ് ചെയ്യാന്‍ ടെലഗ്രാമിലെ പ്രസ്തുത ചാറ്റ് ബോട്ട് പ്രീമിയം ആക്കി മാറ്റണം. ഇതിനായി പ്രതിമാസം 2.99 ഡോളറാണ് ചിലവ്. പൈസ മുടക്കിയാല്‍ ഇന്‍സ്റ്റ സ്‌റ്റോറികളും സ്വന്തമാക്കാമെന്ന് ഇന്‍സ്റ്റഗ്രാം സേവര്‍ എന്ന ചാറ്റ് ബോട്ട് വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക