സോഷ്യല്‍ മീഡിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സാപ്പിൻ്റെ പുതിയ ഫീച്ചര്‍ മാതൃ കമ്ബനിയായ മെറ്റ അവതരിപ്പിച്ചു. നിലവിലുള്ള വോയിസ് കോളിനും വോയിസ് നോട്ടിനും പുറമേ വോയിസ് ചാറ്റ് ഫീച്ചറാണ് മെറ്റ ലോഞ്ച് ചെയ്തിരിക്കുന്നത്. ക്ലബ് ഹൗസ്, ഡിസ്‌കോര്‍ഡ്, ടെലിഗ്രാം, സ്ലാക്ക് എന്നിവയക്ക് സമാനമായ രീതിയിലാണ് പുതിയ ഫീച്ചറിൻ്റെ പ്രവര്‍ത്തനം. നൂറുകണക്കിനാളുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ സജീവമായവര്‍ക്കാണ് പുതിയ സൗകര്യം ഏറ്റവും ഉപയോഗപ്പെടുന്നത്.

മുമ്ബ് ഗ്രൂപ്പുകളില്‍ ഒരേസമയം എന്തെങ്കിലും വിഷയം നേരിട്ട് പങ്കുവക്കാനായി ഗ്രൂപ്പ് വിഡിയോ കോളുകളെയാണ് ഉപയോക്താക്കള്‍ ആശ്രയിച്ചിരുന്നത്. ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കാൻ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിന് പരിധിയും നിശ്ചയിച്ചിരുന്നു. പുതിയഫീച്ചര്‍ എത്തിയതോടെ അതില്‍ മാറ്റമുണ്ടാകും. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മറ്റുള്ളവരുടെ സംഭാഷണത്തെ ബാധിക്കാത്ത തരത്തില്‍ ആവശ്യാനുസരണം ചാറ്റില്‍ ചേരാനും പുറത്തുപോകാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും. വോയിസ് ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്ബോള്‍ വാട്ട്സാപ്പിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാകില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ ഈ ഫീച്ചര്‍ ആശ്രയിക്കാൻ കഴിയുന്നത്. അല്ലാത്തവര്‍ ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ഉപയോഗിക്കേണ്ടി വരും. 33 അംഗങ്ങളില്‍ താഴെയുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമേ തുടക്കത്തില്‍ വോയ്സ് ചാറ്റ് സൗകര്യം ലഭ്യമാകുകയുള്ളു.വോയിസ് ചാറ്റ് ആരംഭിക്കുമ്ബോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം ലഭിക്കും. സാധാര വാട്ട്സാപ്പ് കോള്‍ വരുമ്ബോള്‍ റിംഗ് ചെയുന്നതിന് പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക.

ഉപയോക്താക്കള്‍ ഇഷ്ടാനുസരണം അതില്‍ ജോയിൻ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ വോയിസ്ചാറ്റില്‍ ജോയിൻ ചെയ്യുന്നവര്‍ പറയുന്നത് കേട്ടിരിക്കാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറില്‍ ഒരുക്കിയിരിക്കുന്നത്. അതേ സമയം; പ്രൈമറി ഉപകരണത്തില്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന ന്യൂനതയും പുതിയ ഫീച്ചറിനുണ്ട്. വോയ്‌സ് ചാറ്റില്‍ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹെഡറില്‍ നിന്നും കോള്‍ ടാബില്‍ നിന്നും വോയ്‌സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകള്‍ കാണാന്‍ കഴിയും. വോയ്‌സ് ചാറ്റ് തുടങ്ങുമ്ബോള്‍ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ ലഭ്യമാകും.

വോയിസ് ചാറ്റ് ആരംഭിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വോയ്സ് ചാറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് തുറക്കുക.

സ്ക്രീനിന്റെ മുകളില്‍ വലത് വശത്തായി പുതുതായി വന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

പോപ് അപ്പായി വരുന്ന വിൻഡോയില്‍ ‘സ്റ്റാര്‍ട്ട് വോയിസ് ചാറ്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇപ്പോള്‍ വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും.

തുടര്‍ന്ന് സ്ക്രീനിന്റെ താഴെയുള്ള ബാനറില്‍ ആരൊക്കെയാണ് വോയ്‌സ് ചാറ്റില്‍ ചേരാനുള്ള ക്ഷണം സ്വീകരിച്ചതെന്ന് കാണാൻ സാധിക്കും.

വോയ്‌സ് ചാറ്റില്‍ നിന്ന് പുറത്ത് കടക്കാൻ, റെഡ് ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക