തമിഴ്നാട് ബിജെപി നേതൃത്വം സ്ത്രീകളോടു കാട്ടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് നടി ഗായത്രി രഘുറാം പാർട്ടിയിൽനിന്നു രാജിവച്ചു. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടിയിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്ന നടി ട്വീറ്റ് ചെയ്തു. അണ്ണാമലൈയാണ് രാജിക്ക് കാരണമെന്നു പറഞ്ഞ നടി പൊലീസിൽ പരാതി നൽകാൻ തയാറാണെന്നും തെളിവുകൾ കൈവശമുണ്ടെന്നും അവകാശപ്പെട്ടു.

പാർട്ടി നേതാവ് വനിതാ അംഗത്തോട് അപമര്യാദയായി സംസാരിച്ചതിനെ വിമർശിച്ചതിന്റെ പേരിൽ നവംബറിൽ നടിയെ സസ്പെൻഡ് ചെയ്തിരുന്നു. ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി’ എന്ന മലയാള സിനിമയിൽ പൃഥ്വിരാജിന്റെ നായികയായിരുന്നു ഗായത്രി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക