വാട്‌സ്‌ആപ്പ് സ്‌ക്രീന്‍ ഷെയര്‍ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ കൂടുതലായി പുറത്തുവരുന്നത്. സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്ന മാത്രയില്‍ തന്നെ സ്മാര്‍ട്ട്‌ഫോണില്‍ രഹസ്യമായി പ്രവേശിച്ച്‌ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് തട്ടിപ്പ് രീതി.

ഇതുപയോഗിച്ച്‌ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നത് വര്‍ധിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ, ഉപയോക്താവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വരെ ലോക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാട്‌സ്‌ആപ്പില്‍ അറിയാത്ത നമ്ബറില്‍ നിന്നുള്ള വോയ്‌സ്, വീഡിയോ കോളുകളോട് പ്രതികരിക്കാതെയിരിക്കുകയാണ് തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള ഒരു വഴി. ഒടിപി, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് നമ്ബര്‍, സിവിവി എന്നിവ ഷെയര്‍ ചെയ്യാതിരിക്കുക. ആരോടും പാസ് വേര്‍ഡ് വെളിപ്പെടുത്തരുത്. സ്‌ക്രീന്‍ ഷെയര്‍ റിക്വസ്റ്റുകളോട് പ്രതികരിക്കാതിരിക്കുക. കൂടാതെ സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചിട്ടില്ല എന്ന് ഉറപ്പാക്കുന്നതും തട്ടിപ്പില്‍ വീഴാതിരിക്കാന്‍ സഹായകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക