ജനപ്രിയ സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനായ വാട്‌സാപ്പ് ആഗോളതലത്തില്‍ പണിമുടക്കി. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ലോകമെമ്ബാടുമുള്ള നിരവധി ഉപയോക്താക്കളുടെ വാട്‌സാപ്പ് സെര്‍വറില്‍ തകരാര്‍ നേരിട്ടത്. പല ഉപയോക്താക്കള്‍ക്കും വാട്‌സാപ്പില്‍ സന്ദേശം അയയ്ക്കാന്‍ സാധിക്കുന്നില്ല. ആപ്പിലോ വാട്ട്സ്‌ആപ്പ് വെബിലോ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപയോക്താക്കള്‍ക്ക് നിലവില്‍ സേവനം ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചത്.

വെബ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ജനപ്രിയ വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍, വാട്‌സാപ്പ് ഉപയോഗിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിച്ചു. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ലോകമെമ്ബാടും വലിയൊരു തകരാര്‍ നേരിടുന്നതായാണ് ഡൗണ്‍ഡിറ്റക്ടര്‍ പറയുന്നത്. സെര്‍വറുകള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം മെറ്റയുടെ മറ്റ് സേവനങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ് എന്നിവക്കൊന്നും പ്രശ്‌നങ്ങളില്ല. ഈ വര്‍ഷം മാര്‍ച്ച്‌ അഞ്ചിന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, ത്രെഡുകള്‍ എന്നിവയും പണിമുടക്കിയിരുന്നു. ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് ഉപയോക്തക്കളാണ് അന്ന് പ്രശ്‌നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നത്. അന്ന് വാട്‌സാപ്പ് പ്രവര്‍ത്തിച്ചിരുന്നു. രണ്ട് മണിക്കൂറോളം തകരാര്‍ നീണ്ടുനിന്നെങ്കിലും അന്നത് വാട്സാപ്പിനെ ബാധിച്ചിരുന്നില്ല.

എന്നാല്‍ റിപ്പോര്‍ട്ട് ചെയ്ത തകരാര്‍ സംഭവിച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ഫേസ്ബുക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുച്ചിരുന്നു. ഇന്‍സ്റ്റഗ്രാം, ത്രെഡ്, മെസഞ്ചര്‍ എന്നിവക്കായിരുന്നു തിരിച്ചുവരാന്‍ രണ്ട് മണിക്കൂര്‍ സമയമെടുക്കേണ്ടി വന്നത്. 2022-ല്‍ രണ്ട് മണിക്കൂര്‍ സേവനം ഓഫ്ലൈനാക്കിയതായിരുന്നു ഇതിന് മുന്‍പ് ഏറ്റവും ദീര്‍ഘമായി വാട്‌സാപ്പ് സെര്‍വര്‍ പശ്‌നം നേരിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക