സ്മാർട്ട് ഫോണുകള്‍ തിരഞ്ഞെടുക്കുമ്ബോള്‍ ഫീച്ചറിനും പെര്‍ഫോമൻസിനും പുറമേ, പലരും ഇപ്പോള്‍ പരസ്യമില്ലാത്ത ബ്രാന്റുകള്‍ കൂടി പരിഗണിക്കാറുണ്ട്. കാരണം പുതിയ ഫോണുകളില്‍ ഇപ്പോള്‍ പല കമ്ബനികളും ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത ആപ്പുകള്‍ കുത്തിനിറയ്ക്കുകയാണ്. ‘ബ്ലോട്ട്വെയര്‍’ എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പുകള്‍, കമ്ബിനിയുടെ പ്രത്യക താല്‍പ്പര്യങ്ങള്‍ അനുസരിച്ചാണ് ഉപയോക്താക്കളില്‍ എത്തുന്നത്.

ഇത്തരം പല ആപ്പുകളും പെട്ടെന്ന് അണ്‍ഇൻസ്റ്റാള്‍ ചെയ്യാൻ കഴിയുമെങ്കിലും, ചില ബ്ലോട്ട്വെയറുകള്‍ സിസ്റ്റം ആപ്പുകളുടെ ഭാഗമാണ്, അതിനാല്‍ ഉപകരണത്തില്‍ നിന്ന് നീക്കം ചെയ്യാൻ കഴിയില്ല. പകരം ഇവ ‘ഡിസേബിള്‍’ അക്കാൻ മാത്രമാണ് സാധിക്കുക, എങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ല കൂടാതെ ഫോണിലെ കുറച്ച്‌ സ്ഥലവും ഈ ആപ്പുകള്‍ കൈയ്യേറുന്നു. ഇത്തരം ആവശ്യമില്ലാത്ത ആപ്പുകള്‍ നിക്കം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കായുള്ള പരിഹാരം ഇതാ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങളുടെ ഫോണിലെ അനാവശ്യ ആപ്പുകള്‍ എങ്ങനെ ഒഴിവാക്കാം: ബ്ലോട്ട്വെയര്‍ അണ്‍ഇൻസ്റ്റാള്‍ ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ, നിങ്ങള്‍ ഫോണിലെ സെറ്റിങ്ങ്സിലേക്ക് പോകേണ്ടതുണ്ട്.

  1. 1. ഫോണിലെ സെറ്റിംഗ്സില്‍ ‘Apps’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകഇവിടെ ‘Show system apps’ തിരഞ്ഞെടുക്കുക
  2. 2. നിങ്ങള്‍ക്ക് ഈ മെനുവില്‍ ഫോണിലുള്ള എല്ലാ ആപ്പുകളും കാണാൻ സാധിക്കും,ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത എല്ലാ ആപ്പുകളും അണ്‍ഇൻസ്റ്റാള്‍ ചെയ്യാം.
  3. 3. അണ്‍ഇൻസ്റ്റാള്‍ ചെയ്യാൻ സാധിക്കാത്ത ആപ്പുകള്‍ ഡിസേബിള്‍ ചെയ്ത് ബാക്ക്ഗ്രൗണ്ടിലെ ആക്ടിവിറ്റികള്‍ അവസാനിപ്പിക്കാം.
  4. 4. നിങ്ങളുടെ ഉപകരണത്തില്‍ നിന്ന് ഒരു ആപ്പ് പ്രവര്‍ത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ കഴിയുന്നില്ലെങ്കില്‍, നിര്‍മ്മാതാവ് ഇത് ഒരു സിസ്റ്റം ആപ്പ് എന്ന നിലയില്‍ ആയിരിക്കാം ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ളത്. ഇത് ഒഴിവാക്കുക എന്നത് പ്രയാസകരമാണ്.
  5. 5. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ടൂളുകള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ഇത് അണ്‍ഇൻസ്റ്റാള്‍ ചെയ്യാനാകും. എന്നിരുന്നാലും, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച്‌ സിസ്റ്റം ആപ്പുകള്‍ നീക്കം ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തില്‍ വിവധ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക