മമ്മൂട്ടിയെ നായകനാക്കി യുവ ഛായാഗ്രാഹകന്‍മാരില്‍ ശ്രദ്ധേയനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 27ന് പാലയില്‍ ആരംഭിക്കും. മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നു എന്നതാണ് പ്രത്യേകത. ജനുവരി 1ന് മമ്മൂട്ടി ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. ചിത്രത്തില്‍ നായിക പ്രാധാന്യമില്ല. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ. യു മനോജ് ആണ് മറ്രൊരു പ്രധാന താരം. ദീപക് പറമ്ബോല്‍ താരനിരയിലുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ 421 -ാമത്തെ ചിത്രമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക്, ജിയോ ബേബിയുടെ കാതല്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു സവിശേഷത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ജനുവരിയില്‍ മൂന്നു മമ്മൂട്ടി ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫർ, ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തെലുങ്ക് ചിത്രമായ ഏജന്റ് എന്നിവയാണ് ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. ക്രിസ്റ്റഫറിലും മമ്മൂട്ടിക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ്. അമല പോള്‍, സ്നേഹ, എെശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക