തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടി-ജ്യോതിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘കാതല്‍’ എന്ന സിനിമ. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ സിനിമയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തീവ്ര ക്രിസ്ത്യൻ സംഘടനയായ ‘കാസ’.

ഗൂഢലക്ഷ്യങ്ങളുമായി എത്തിയ ചിത്രമാണ് ‘കാതല്‍’ എന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സ്വവര്‍ഗാനുരാഗിയായ കഥാപാത്രം ക്രിസ്ത്യാനിയായത് ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ‘കാസ’യുടെ ആരോപണം. യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ. അവരുടെ ഉപബോധമനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച്‌ അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ കാസ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്രകഥാപാത്രമായ നായകൻ സ്വവര്‍ഗഭോഗിയായ ക്രിസ്ത്യാനി, നായകന്റെ സ്വവര്‍ഗഭോഗിയായ സുഹൃത്തും ക്രിസ്ത്യാനി. സ്വവര്‍ഗാനുരാഗം കുടുംബബന്ധത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ. ഈ വൈദികനാകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവര്‍ഗാനുരാഗത്തെ ന്യായീകരിക്കാനും തന്റെ വാക്കുകളില്‍ ശ്രമിക്കുന്നുണ്ട്. താങ്കളുടെ അടുത്ത സിനിമയിലെ ക്രിസ്ത്യാനികളുടെ റോള്‍ എന്താകുമെന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും പോസ്റ്റില്‍ തുടരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നന്ദിയുണ്ട് മുഹമ്മദ് കുട്ടി , അങ്ങ് തന്നെ നിർമ്മിച്ചു പുറത്തിറക്കിയിരിക്കുന്ന കാതൽ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള…

Posted by CASA on Friday, 24 November 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക