മലയാളികള്‍ എന്നും നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘സമ്മര്‍ ഇന്‍ ബത്ലഹേം’. ഒരു അവധിക്കാലം ആഘോഷിക്കാന്‍ ഡെന്നീസിന്റെ ബത്ലഹേമിലെത്തിയ ആമി മഞ്ജുവാര്യരുടെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമാണ്. ഇപ്പോഴിതാ, യഥാര്‍ത്ഥ ബത്ലഹേമിലെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ബത്ലഹേം വീഥികളില്‍ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേശ്.


‘മഞ്ജു ഇന്‍ ബത്ലഹേം’ എന്ന അടിക്കുറിപ്പോടെയാണ് മിഥുന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അജിത്തിനൊപ്പം എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മഞ്ജു. അജിത്-എച്ച്‌ വിനോദ് കൂട്ടുകെട്ടില്‍ കോളിവുഡില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുനിവ്’. വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വൈ എന്നിവയാണ് അജിത്-വിനോദ് കൂട്ടുക്കെട്ടില്‍ പിറന്ന മറ്റു ചിത്രങ്ങള്‍. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേര്‍ന്നാണ് ‘തുനിവ്’ നിര്‍മിക്കുന്നത്. ‘ആയിഷ’,’വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങള്‍.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക